Footwear Vastu: ചെരിപ്പും ഷൂസും അലക്ഷ്യമായി ഇടരുത്, ദോഷം വരുത്തിവയ്ക്കും

Footwear Vastu:  വാസ്തു ശാസ്ത്രത്തിൽ, വീട്ടിൽ ചെരിപ്പും ഷൂസും സൂക്ഷിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അതായത്, വീട്ടില്‍ തെറ്റായ സ്ഥലങ്ങളിൽ ഷൂസും ചെരിപ്പും അഴിച്ചുമാറ്റി വയ്ക്കുന്നത് ദാരിദ്ര്യം ക്ഷണിച്ചുവരുത്തുമെന്നാണ് പറയപ്പെടുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 06:23 PM IST
  • വാസ്തു ശാസ്ത്രത്തിൽ, വീട്ടിൽ ചെരിപ്പും ഷൂസും സൂക്ഷിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അതായത്, വീട്ടില്‍ തെറ്റായ സ്ഥലങ്ങളിൽ ഷൂസും ചെരിപ്പും അഴിച്ചുമാറ്റി വയ്ക്കുന്നത് ദാരിദ്ര്യം ക്ഷണിച്ചുവരുത്തുമെന്നാണ് പറയപ്പെടുന്നത്‌.
Footwear Vastu: ചെരിപ്പും ഷൂസും അലക്ഷ്യമായി ഇടരുത്, ദോഷം വരുത്തിവയ്ക്കും

Footwear Vastu Tips: വാസ്തു ശാസ്ത്രത്തിന് ആളുകള്‍ ഏറെ പ്രാധാന്യം നല്‍കുന്ന സമയാണ് ഇത്. ഒരു വീട് പണിയുമ്പോള്‍ വാസ്തു വിദഗ്ദ്ധനുമായി ആലോചിക്കാതെ ആരും തന്നെ വീട് പണി ആരംഭിക്കാറില്ല. 

അതേപോലെതന്നെ, വീട് പണിയുമ്പോള്‍ മാത്രമാല്‍, അതിന് ശേഷവും വാസ്തു പ്രധാനമാണ്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിലെ സാധനങ്ങൾ ശരിയായ സ്ഥലത്ത്, ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കിൽ നെഗറ്റീവ് എനര്‍ജി നമ്മുടെമേല്‍ ആധിപത്യം സ്ഥാപിക്കുകയും നമ്മുടെ ജീവിതത്തില്‍നിന്നും സന്തോഷം ഇല്ലാതാകുകയും ചെയ്യും. അതായത് കുടുംബം പതിയെ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് സാരം. 

Also Read:  Holi 2023:  ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍  ഉണ്ടോ? ഉടന്‍ ഉപേക്ഷിക്കാം, ഇവ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും 

വീട് ഭംഗിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍, ചിലര്‍ ചില കാര്യങ്ങളില്‍ അലസരാണ്.  അതായത്, നമ്മളില്‍ ചിലര്‍ക്കെങ്കിലും ചെരിപ്പും ഷൂസും അലക്ഷ്യമായി ഇടുന്ന ശീലം ഉണ്ടാകും. എന്നാല്‍, ഇത്തരക്കാര്‍ ശ്രദ്ധിക്കുക, വാസ്തു ശാസ്ത്രത്തിൽ, വീട്ടിൽ ചെരിപ്പും ഷൂസും സൂക്ഷിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അതായത്, വീട്ടില്‍ തെറ്റായ സ്ഥലങ്ങളിൽ ഷൂസും ചെരിപ്പും അഴിച്ചുമാറ്റി വയ്ക്കുന്നത് ദാരിദ്ര്യം ക്ഷണിച്ചുവരുത്തുമെന്നാണ് പറയപ്പെടുന്നത്‌. 

Also Read:  Stable Job: സ്ഥിരതയുള്ള ജോലി നേടാം, വ്യാഴാഴ്ച  മഹാവിഷ്ണുവിനെ ആരാധിക്കാം  

വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ ചെരിപ്പും ഷൂസും ഏത് സ്ഥലത്താണ് സൂക്ഷിക്കേണ്ടതെന്ന് അറിയാമോ? ചെരിപ്പും ഷൂസും സൂക്ഷിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച ചില പ്രധാന കാര്യങ്ങള്‍ അറിയാം.. 

വീടിന്‍റെ  പ്രധാന വാതിലിന് സമീപം ചെരിപ്പുകളും ഷൂസും ഒരിയ്ക്കലും വയ്ക്കരുത്

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  വീടിന്‍റെ പ്രധാന വാതിലിന് സമീപം ചെരിപ്പുകള്‍ ഉപേക്ഷിക്കരുത്.  വീടിന്‍റെ പ്രധാന വാതിലില്‍ എന്നത് പോസിറ്റീവ് എനർജി പ്രവേശിക്കാനുള്ള സ്ഥലമാണ്‌. അതുകൊണ്ടാണ് വീടിന്‍റെ  പ്രധാന വാതില്‍ എപ്പോഴും മനോഹരവും ശക്തവുമാക്കാൻ കൂടുതൽ ശ്രദ്ധ നൽകുന്നത്. എന്നാൽ, പലരും വീടിന്‍റെ പ്രധാന വാതില്‍ക്കല്‍ തന്നെ ഷൂസും ചെരിപ്പും കൂട്ടിയിട്ടിട്ടുള്ളതായി കാണാം. ഇത് ശരിയല്ല. ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ നമ്മുടെ വീട്ടിലേയ്ക്കുള്ള വരവ് നിലയ്ക്കുന്നു. ക്രമേണ ദാരിദ്ര്യം നമ്മെ പിടികൂടുന്നു. അതിനാല്‍, അബദ്ധത്തിൽ പോലും വീടിന്‍റെ പ്രധാന വാതിലിന് സമീപം ചെരുപ്പുകള്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 

കിടപ്പുമുറിയിൽ ഒരിയ്ക്കലും ചെരിപ്പും ഷൂസും സൂക്ഷിയ്ക്കരുത്, ഇത് അശുഭകരം

അബദ്ധത്തിൽ പോലും, കിടപ്പുമുറിയിൽ ഷൂ റാക്ക് സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും വീട്ടിൽ ഭിന്നതകൾ ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ചിലപ്പോൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വേര്‍പിരിയലിന്‍റെ  വക്കിലെത്തും. ഇതുമൂലം കുടുംബങ്ങൾ തകരുന്നു. അതുകൊണ്ട് ഒരിക്കലും ഷൂ റാക്ക് കിടപ്പുമുറിയില്‍ വേണ്ട 

ഈ ദിശയിൽ നിങ്ങളുടെ ഷൂസ് അഴിച്ചു വയ്ക്കരുത്  

വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ ഏത് ദിശയിലും ചെരിപ്പുകളും ഷൂസുകളും വയ്ക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് വടക്ക് കിഴക്ക് ദിശയിൽ അബദ്ധവശാൽ പോലും ചെരിപ്പും ഷൂസും അഴിയ്ക്കുകയോ വയ്ക്കുകയോ ചെയ്യരുത്. ഇത് കുടുംബത്തിന്‍റെ  സാമ്പത്തിക സ്ഥിതി തകരാൻ കാരണമാകുകയും കുടുംബം കടക്കെണിയിലാകുകയും ചെയ്യുന്നു. പകരം വീടിന്‍റെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ ചെരിപ്പും ഷൂസും സൂക്ഷിക്കാം. ഈ രണ്ട് ദിശകളും ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News