Shani Dhosha: ശനിയാഴ്ചകളിലെ ഹനുമത് ഭജനം ശനിദോഷ ശാന്തിക്ക് ഉത്തമം

വായുവേഗത്തിൽ നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചുതരാൻ ഹനുമാൻ സ്വാമിക്ക് കഴിയും.  ശനിയാഴ്ച് ഹനുമാനെ ഭജിക്കുന്നത് ഉത്തമമാണ് എന്ന് പറയുന്നതിന് പിന്നിൽ ഒരു കഥയുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 08:50 AM IST
  • ലങ്കാധിപതിയായിരുന്ന രാവണൻ തന്റെ മകൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്ത് നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തിയിരുന്നു.
  • അപ്പോൾ ആ സമയത്ത് ശനിയുടെ രക്ഷകനായത് ഹനുമാൻ സ്വാമിയാണ്.
  • അക്കാരണത്താൽ ഹനുമാൻസ്വാമിയുടെ ഭക്തരെ ഇനി ശനിദോഷം ബാധിക്കില്ലെന്ന് ശനിദേവൻ ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ടാണ് ശനിയാഴ്ചകളിലെ ഹനുമത് ഭജനം ഉത്തമം എന്നു പറയുന്നത്.
Shani Dhosha: ശനിയാഴ്ചകളിലെ ഹനുമത് ഭജനം ശനിദോഷ ശാന്തിക്ക് ഉത്തമം

ശനിയാഴ്ചകളിൽ ഹനുമത് ഭജനം നടത്തുന്നത് ശനിദോഷ ശാന്തിക്ക് ഉത്തമമാണ് എന്നാണ് വിശ്വാസം.  വായുവേഗത്തിൽ നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചുതരാൻ ഹനുമാൻ സ്വാമിക്ക് കഴിയും.  ശനിയാഴ്ച് ഹനുമാനെ ഭജിക്കുന്നത് ഉത്തമമാണ് എന്ന് പറയുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. 

ലങ്കാധിപതിയായിരുന്ന രാവണൻ (Ravanan) തന്റെ മകൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്ത് നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തിയിരുന്നു.  അപ്പോൾ ആ സമയത്ത് ശനിയുടെ രക്ഷകനായത് ഹനുമാൻ സ്വാമിയാണ് (Hanuman Swami).  അക്കാരണത്താൽ ഹനുമാൻസ്വാമിയുടെ ഭക്തരെ ഇനി ശനിദോഷം ബാധിക്കില്ലെന്ന് ശനിദേവൻ ഉറപ്പ് നൽകിയിരുന്നു.  അതുകൊണ്ടാണ് ശനിയാഴ്ചകളിലെ ഹനുമത് ഭജനം ഉത്തമം എന്നു പറയുന്നത്. 

Also Read: Remedy for Shani Dosha: ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ ശനീശ്വരശാന്തി മന്ത്രജപം ഉത്തമം

ശനിയാഴ്ചകളിൽ ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, നെയ്യ് വിളക്ക് എന്നിവ സമർപ്പിക്കുന്നത് ഉത്തമമാണ്.  ഹനുമാൻ സ്വാമി കടുത്ത ശ്രീരാമ ഭക്തനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ നാമം കേൾക്കുന്ന മാത്രയിൽ ദുഷ്ടശക്തികൾ അകന്നുപോകും എന്നാണ് രാമായണത്തിൽ പറയുന്നത്. 

ശനിദോഷം, കണ്ടകശനി, ഏഴരാണ്ടര ശനി സമയത്തുമൊക്കെ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നത് ദോഷമകറ്റുന്നതിന് നല്ലതാണ്. 

ഹനുമൽ സ്തുതി

മനോജവം മാരുത തുല്യവേഗം 
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം 
വാതാത്മജം വാനരയൂഥ മുഖ്യം 
ശ്രീരാമ ദൂതം ശിരസാ നമാമി 
ബുദ്ധിർ ബലം യശോധൈര്യം 
നിർഭയത്വമരോഗത 
അജയ്യം വാക് പടുത്വം ച 
ഹനുമത് സ്മരണാത് ഭവേത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News