Airtel Alert...!! 35 കോടി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എയർടെൽ, അറിയാതെ പോലും 'അത്' ചെയ്യരുത്, വലിയ നഷ്ടം സംഭവിക്കും..!!

രാജ്യത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ  (Bharti Airtel) കോടിക്കണക്കിന്  വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി.... പ്രത്യേക സന്ദേശം അയച്ചായിരുന്നു കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കിയത്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 08:03 PM IST
  • തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ (Bharti Airtel)
  • ഈ സന്ദേശത്തിൽ, KYC യുമായ ബന്ധപ്പെട്ട ഒരു അതിപ്രധാന മുന്നറിയിപ്പാണ് കമ്പനി നല്‍കിയിരിയ്ക്കുന്നത്
Airtel Alert...!! 35 കോടി ഉപഭോക്താക്കൾക്ക്  മുന്നറിയിപ്പുമായി എയർടെൽ,  അറിയാതെ പോലും 'അത്' ചെയ്യരുത്, വലിയ നഷ്ടം സംഭവിക്കും..!!

Mumbai: രാജ്യത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ  (Bharti Airtel) കോടിക്കണക്കിന്  വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി.... പ്രത്യേക സന്ദേശം അയച്ചായിരുന്നു കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഈ സന്ദേശത്തിൽ, KYC യുമായ ബന്ധപ്പെട്ട ഒരു അതിപ്രധാന  മുന്നറിയിപ്പാണ് കമ്പനി  നല്‍കിയിരിയ്ക്കുന്നത്.  അതായത്, എയർടെല്‍ ഉപഭോക്താക്കള്‍ക്ക്   ഇ-കെവൈസി  (e-KYC) സംബന്ധിച്ച SMS, കോള്‍  എന്നിവ ലഭിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും മറുപടി നല്‍കരുത് എന്നാണ്  കമ്പനി തങ്ങളുടെ  ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.  ഇത്തരം  സന്ദേശങ്ങളിലൂടെ  വന്‍ തട്ടിപ്പാണ് നടക്കുന്നത് എന്നും ആരുമായും തങ്ങളുടെ KYC വിവരങ്ങള്‍ പങ്കുവയ്ക്കരുത് എന്നും കമ്പനി മുന്നറിയിപ്പ്  നല്‍കുന്നു.

എന്താണ് Airtel നല്‍കിയിരിയ്ക്കുന്ന സന്ദേശം?
 
തങ്ങളുടെ 35 കോടി  ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ എയർടെൽ  ഇപ്രകാരം പറയുന്നു...   'അലേർട്ട്...! 10 അക്ക മൊബൈൽ നമ്പറിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട്  / സിം അപ്‌ഡേറ്റിനായി സന്ദേശം എത്താം... എയർടെൽ ഒരിക്കലും KYC അനുബന്ധ SMS അയയ്‌ക്കില്ല. അത്തരം കോളുകള്‍ സൂക്ഷിക്കുക. മറുപടിയായി ഒരിയ്ക്കലും  നിങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ പങ്കിടരുത്.  ഒരിക്കലും OTP/കോഡ് പങ്കുവയ്ക്കരുത്. 

Also Read: Airtel Recharge: 49 രൂപയുടെ പ്ലാന്‍ നിര്‍ത്തി എയര്‍ടെല്‍, വെറും 79 രൂപയ്ക്ക് ലഭിക്കും പുതിയ അടിപൊളി പ്ലാന്‍

വ്യാജ കോളുകളും SMSഉം ഒഴിവാക്കാനുള്ള മാര്‍ഗ്ഗവും കമ്പനി പറയുന്നു.  ഇത്തരം വ്യാജ  കോളുകള്‍ ഒഴിവാക്കാന്‍  നിങ്ങൾ കമ്പനിയുടെ DND സേവനം സജീവമാക്കണം. ഇത് ഉപയോഗിച്ച്, അനാവശ്യ കോളുകളും സന്ദേശങ്ങളും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ  ഒഴിവാക്കാന്‍ സാധിക്കും.  കോള്‍ അല്ലെങ്കില്‍    SMS വഴിയും  ഇത് ചെയ്യുവാന്‍ സാധിക്കും.  കൂടാതെ, എയർടെല്ലിന്‍റെ  വെബ്സൈറ്റ് സന്ദർശിച്ചുകൊണ്ടും ഈ സേവനം സജീവമാക്കാന്‍ സാധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News