Bank Holidays in June 2023: 2000 നോട്ടുകള്‍ മാറ്റേണ്ടവര്‍ ശ്രദ്ധിക്കുക, ജൂണ്‍ മാസത്തില്‍ 12 ദിവസം ബാങ്കുകൾക്ക് അവധി

Bank Holidays in June 2023:  ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.   ജൂൺ മാസം ആകെ 12 ദിവസത്തെ അവധിയുണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : May 25, 2023, 06:40 PM IST
  • നിങ്ങള്‍ക്ക് ജൂണ്‍ മാസത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്ലാന്‍ ഉണ്ട് എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. അതായത്, ജൂണ്‍ മാസത്തില്‍ 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കുമെന്ന് ആർബിഐ അറിയിച്ചു.
Bank Holidays in June 2023: 2000 നോട്ടുകള്‍ മാറ്റേണ്ടവര്‍ ശ്രദ്ധിക്കുക, ജൂണ്‍ മാസത്തില്‍ 12 ദിവസം ബാങ്കുകൾക്ക് അവധി

Bank Holidays in June 2023: രാജ്യത്ത് വിനിമയത്തിലിരുന്ന  2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 30 വരെ ബാങ്കുകള്‍ വഴി ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയമുണ്ട്.

എന്നാല്‍, നിങ്ങള്‍ക്ക്  ജൂണ്‍ മാസത്തില്‍  2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്ലാന്‍ ഉണ്ട് എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. അതായത്, ജൂണ്‍ മാസത്തില്‍  12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കുമെന്ന് ആർബിഐ അറിയിച്ചു.

Also Read:   New Parliament Building Inauguration: രാഷ്ട്രപതിയെ വിളിക്കാത്തത് ഭരണഘടനാ വിരുദ്ധം, സുപ്രീം കോടതിയില്‍ ഹര്‍ജി
 
നിങ്ങളും 2000 രൂപ നോട്ട് ബാങ്കിൽ നിക്ഷേപിക്കാനോ സാമ്പത്തിക ഇടപാടുകള്‍ക്കായി ജൂൺ മാസത്തിൽ ബാങ്കിൽ പോകാൻ പദ്ധതിയിടുകയോ ആണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രയോജനകരമാണ്. അതായത്, ജൂണ്‍ മാസത്തില്‍ 12 ദിവസത്തേക്ക് ബാങ്കുകൾ പ്രവര്‍ത്തിക്കില്ല. ഈ ഒരു സാഹചര്യത്തിൽ ഏതൊക്കെ ദിവസങ്ങളിൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാം. അതിന്‍റെ തീയതി മുൻകൂട്ടി ശ്രദ്ധിക്കുക. 

Also Read:  BSNL Broadband Plan: അടിപൊളി ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ!! ഓഫർ നിശ്ചിത കാലത്തേക്ക് മാത്രം
 

ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.  
ജൂൺ മാസം ആകെ 12 ദിവസത്തെ അവധിയുണ്ടാകും. ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഈ അവധി ദിവസങ്ങൾ വിവിധ സംസ്ഥാനങ്ങളിലാണ്, അതിനാൽ നിങ്ങളുടെ സംസ്ഥാനത്തിന്‍റെ ലിസ്റ്റ് അതനുസരിച്ച് ഇടപാടുകള്‍ പ്ലാന്‍ ചെയ്യുക. 

ജൂൺ മാസത്തിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. എന്നാല്‍ ഈ അവസരത്തിലും ഓണ്‍ ലൈന്‍ സേവനങ്ങള്‍ ലഭ്യമായിരിയ്ക്കും. അതായത്, മൊബൈൽ നെറ്റ് ബാങ്കിംഗ് വഴി ആളുകൾക്ക് വീട്ടിലിരുന്ന് സാമ്പത്തിക ഇടപാടുകള്‍  ചെയ്യാനുള്ള സൗകര്യം ബാങ്ക് നൽകിയിട്ടുണ്ട്.

ജൂൺ മാസത്തിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ജൂൺ 4:  ഞായർ ബാങ്ക് അവധി 

ജൂൺ 10:  മാസത്തിലെ രണ്ടാം ശനിയാഴ്ച, ബാങ്ക് അവധി

ജൂൺ 11:  ഞായറാഴ്ച ബാങ്ക് അവധി 

ജൂൺ 15:   രാജസംക്രാന്തി, മിസോറാമിലും ഒഡീഷയിലും  ബാങ്ക് അവധി

ജൂൺ 18:  ഞായറാഴ്ച ബാങ്ക് അവധി 

ജൂൺ 20:  രഥയാത്ര, ഒഡീഷ,  മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി 

ജൂൺ 24:  നാലാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ജൂൺ 25:  ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധി 

ജൂൺ 26:  ഖാർച്ചി പൂജ, ത്രിപുരയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ജൂൺ 28:  ഈദുൽ അസ്ഹ,  മഹാരാഷ്ട്ര, ജമ്മു കാശ്മീർ, കേരളം എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി

ജൂൺ 29:   ഈദുൽ അസ്ഹ പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക്  അവധി 

ജൂൺ 30:  ഈദുൽ അസ്ഹ പ്രമാണിച്ച് മിസോറാമിലെയും ഒഡീഷയിലെയും ബാങ്കുകൾക്ക്  അവധിയായിരിക്കും.

ബാങ്ക് അവധി ദിവസങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ലിങ്കും സന്ദർശിക്കാവുന്നതാണ്  https://rbi.org.in/Scripts/HolidayMatrixDisplay.aspx. എല്ലാ മാസവും എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്ക് അവധികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നിങ്ങൾക്ക് ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News