Gold Rate : കേരള പിറവിയിൽ ആശ്വാസം; സ്വർണവിലയിൽ ഇടിവ്

Gold Rate Today November 1st : റെക്കോർഡ് വിലയിൽ സ്വർണനിരക്കെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാനത്തെ സ്വർണവില കുറയുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 02:29 PM IST
  • തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാനത്തെ സ്വർണനിരക്കിൽ വില ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞിരിക്കുന്നത്
Gold Rate : കേരള പിറവിയിൽ ആശ്വാസം; സ്വർണവിലയിൽ ഇടിവ്

Gold Price Today Kerala : സ്വർണവില ഇടിഞ്ഞുകൊണ്ട് നവംബർ മാസത്തിലെ സ്വർണവ്യാപാരത്തിന് തുടക്കം. റിക്കോർഡ് വിലയിൽ സ്വർണവില എത്തിയതിന് പിന്നാലെ ഇത് തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാനത്തെ സ്വർണനിരക്കിൽ വില ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ ആശ്വാസമാണ് സൃഷ്ടിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ നിരക്ക് 45,000ത്തിന്റെ താഴേക്ക് നീങ്ങുകയാണ്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ (എട്ട് ഗ്രാം) സ്വർണത്തിന് ഇന്ന് ഇടിഞ്ഞിരിക്കുന്നത് 240 രൂപയും. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,640 രൂപയാണ്. പവന്റെ ഇന്നത്തെ വില 45,120 രൂപ

ALSO READ : Gold Rate Today : ഈ പോക്ക് എവിടേക്ക്? റെക്കോർഡ് നിരക്കിൽ മാറ്റമില്ലാതെ സ്വർണനിരക്ക്

നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

നവംബർ 1 - 45,120 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 1.20 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News