Gold at Record Rate: റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണവില, ഒരു പവന്‍ 42,880 രൂപയിലെത്തി

Gold at Record Rate:  ഇന്ന് വിപണി ആരംഭിച്ച അവസരത്തില്‍ തന്നെ 480 രൂപ ഉയർന്ന്‌ 42,880 രൂപയിലെത്തി. അതേസമയം, ബുധനാഴ്ച ഒരു പവന് നിരക്ക് 42,400 രൂപയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 12:06 PM IST
  • ഇന്ന് വിപണി ആരംഭിച്ച അവസരത്തില്‍ തന്നെ 480 രൂപ ഉയർന്ന്‌ 42,880 രൂപയിലെത്തി. അതേസമയം, ബുധനാഴ്ച ഒരു പവന് നിരക്ക് 42,400 രൂപയായിരുന്നു.
Gold at Record Rate: റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണവില, ഒരു പവന്‍ 42,880 രൂപയിലെത്തി

Gold at Record Rate: രാജ്യത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിയ്ക്കുന്നു.  സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില

ഇന്ന് വിപണി ആരംഭിച്ച അവസരത്തില്‍ തന്നെ 480 രൂപ ഉയർന്ന്‌ 42,880 രൂപയിലെത്തി. അതേസമയം, ബുധനാഴ്ച ഒരു പവന് നിരക്ക് 42,400 രൂപയായിരുന്നു. ഇന്ന് ഗ്രാമിന്   60 രൂപ വര്‍ദ്ധിച്ച് 5,360 രൂപയായി. ജനുവരി 26 ന്‌ രേഖപ്പെടുത്തിയ 42,480 രൂപയുടെ റെക്കോർഡാണ്‌ ഇന്ന്  വിപണി മറികടന്നത്‌. 

Also Read:  Vande Bharat Metro: ഉടന്‍ വരുന്നു വന്ദേ ഭാരത് മെട്രോ..!! സവിശേഷതകള്‍ വിവരിച്ച് റെയില്‍വേ മന്ത്രി 

അതേസമയം, ആഗോളതലത്തിലും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വില ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമാക്കി. പണപ്പെരുപ്പം മറികടക്കാനുള്ള ലക്ഷ്യത്തിലാണ് പലിശ നിരക്ക് കൂട്ടിയത്.

2023 തുടക്കം മുതല്‍  സ്വര്‍ണ  വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു. ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് പവന് 42,480 രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

‌ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജനുവരി 26 ന് രേഖപ്പെടുത്തിയ  42,480  രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയുമാണ്‌. 
 
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 74  രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

 

 

 
    
   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News