Gold Rate Today : ഇന്ന് നേരിയ ആശ്വാസം; കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ സ്വർണവില

Kerala Gold Rate Today Janaury 10th : 2024 ആരംഭിച്ച് ഒരു തവണ മാത്രം സ്വർണത്തിന്റെ വിലയേറിയതാണ് പൊന്ന് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ആശ്വാസം

Written by - Jenish Thomas | Last Updated : Jan 10, 2024, 01:18 PM IST
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്.
  • പവന്റെ വില 46,160 രൂപയാണ്.
Gold Rate Today : ഇന്ന് നേരിയ ആശ്വാസം; കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ സ്വർണവില

Kerala Gold Price Today 10.01.2024 : 47,000 രൂപയിൽ പുതുവർഷം ആരംഭിച്ച സ്വർണവില ഇന്ന് 45,000ത്തിന്റെ അരികയിൽ എത്തിയതിന്റെ ആശ്വാസത്തിലാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ. ഡിസംബറിലെ പോലെ സ്വർണവില ഉയർന്ന വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഭയന്ന സമയത്താണ് തുടർച്ചയായി സ്വർണത്തിന്റെ നിരക്ക് ഇടിഞ്ഞ 45,000ത്തിന്റെ അരികിൽ നിൽക്കുന്നത്. ഈ മാസം ആരംഭിച്ച് ഒരു തവണ മാത്രമാണ് സ്വർണവില മുകളിലോട്ട് കയറിട്ടുള്ളൂ. പൊന്നിന്റെ വിലയിൽ ഇനിയും ഇടിവ് രേഖപ്പെടുത്തുന്നമെന്നുള്ള പ്രതീക്ഷയിലാണ് ഉപയോക്താക്കൾ. അതേസമയം ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവം കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.

ALSO READ : Gold Rate Today : ഇന്നും സ്വർണവില ഇടിഞ്ഞു; വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ പ്രതീക്ഷ

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ 

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ 

ജനുവരി 5 - 46,400 രൂപ 

ജനുവരി 6 - 46,400 രൂപ

ജനുവരി 7 - 46,400 രൂപ

ജനുവരി 8 - 46,240 രൂപ 

ജനുവരി 9 - 46,160 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ജനുവരി 10 - 46,160 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News