Saving Account Rules: ഒരു സേവിംഗ്സ് അക്കൗണ്ടിൽ എത്രമാത്രം പണംനിക്ഷേപിക്കാം?

Saving Account Rules: ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല.

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 06:39 PM IST
  • സാധാരണയായി ആളുകൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമേ ഉണ്ടാവാറുള്ളൂ. ഈ അക്കൗണ്ടിന്‍റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്.
Saving Account Rules: ഒരു സേവിംഗ്സ് അക്കൗണ്ടിൽ എത്രമാത്രം പണംനിക്ഷേപിക്കാം?

Saving Account Rules: 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  NDA സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും സ്വന്തം ബാങ്ക് അക്കൗണ്ട്  തുറക്കാന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്ര  സര്‍ക്കാര്‍ പദ്ധതിയായ ജൻധൻ യോജനയ്ക്ക് കീഴിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം മോദി സർക്കാർ നല്‍കുകയുണ്ടായി. 

 Also Read:  Finance Tips: എളുപ്പത്തില്‍ സാമ്പന്നനാകാം!! ഈ 3 സുവർണ്ണ നിയമങ്ങൾ പാലിച്ചോളൂ 

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ 95% പേർക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരും ഏറെയാണ്‌. ഇന്ന് നമുക്കറിയാം സാമ്പത്തിക ഇടപാടുകൾക്കായി കുറഞ്ഞത്‌ ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടായിരിക്കേണ്ടത് ഏറെ പ്രധാനമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ സുരക്ഷിതമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും. കൂടാതെ നിങ്ങള്‍ നിക്ഷേപിച്ച മൂലധനവും ബാങ്കില്‍ സുരക്ഷിതമാണ്.

Also Read:  Wealth and Name: ഈ പേരുകാര്‍ കുബേര്‍ ദേവന്‍റെ കൃപ ഉള്ളവര്‍!! അദ്ധ്വാനിക്കാതെ പണം സമ്പാദിക്കും 

സേവിംഗ്സ് അക്കൗണ്ട്, കറന്‍റ്  അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്‍റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സാധാരണയായി ആളുകൾക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമേ ഉണ്ടാവാറുള്ളൂ. ഈ അക്കൗണ്ടിന്‍റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു. 

ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല. ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും. 
 
എന്നാൽ ഒരു സേവിംഗ്സ് അക്കൗണ്ടിന് കീഴിൽ ആളുകൾക്ക് എത്ര പണം നിക്ഷേപിക്കാന്‍ സാധിക്കും എന്നറിയാമോ?  
 
പലപ്പോഴും ആളുകൾ തങ്ങളുടെ സാധാരണയായുള്ള പണമിടപാടുകള്‍  സേവിംഗ്സ് അക്കൗണ്ടിലാണ് നടക്കുന്നത്. സേവിംഗ്സ് അക്കൗണ്ടിന് കീഴിലുള്ള ഈ അക്കൗണ്ടിൽ ആളുകൾക്ക് അവരുടെ  പണം സൂക്ഷിക്കാം. എന്നാൽ, സേവിംഗ്സ് അക്കൗണ്ടിൽ എത്ര പണം നിക്ഷേപിക്കാം എന്ന ചോദ്യം വരുമ്പോൾ അതിന് പരിധിയില്ല എന്ന് തന്നെയാണ് ഉത്തരം. അതായത്, സേവിംഗ്സ് അക്കൗണ്ടിൽ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. യഥാർത്ഥത്തിൽ, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച പണം ITR ന്‍റെ  പരിധിയിൽ വരുന്നതാണെങ്കിൽ, നിങ്ങൾ അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടിവരും.  അതായത്,  സേവിംഗ്സ് അക്കൗണ്ടുകൾക്ക് നികുതി നൽകണം . നികുതി ഉയർന്ന നിക്ഷേപത്തിനും ആകാം, അല്ലെങ്കില്‍, ബാങ്കിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്കും ആവാം...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News