Gold Rate Today : അങ്ങനെ അവസാനം സ്വർണവില 45,000ത്തിൽ എത്തി; ഇന്നും വില കുറഞ്ഞു

Kerala Gold Rate Today January 18 : 2023 ഡിസംബർ 19ന് ശേഷം ഇതാദ്യമായിട്ടാണ് സംസ്ഥാനത്തെ സ്വർണനിരക്ക് 45,000ത്തിലേക്കെത്തുന്നത്

Written by - Jenish Thomas | Last Updated : Jan 18, 2024, 01:16 PM IST
  • ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്
  • ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്
Gold Rate Today : അങ്ങനെ അവസാനം സ്വർണവില 45,000ത്തിൽ എത്തി; ഇന്നും വില കുറഞ്ഞു

Kerala Gold Price Today 18.01.2024 : ഏറെ നാളുകൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണനിരക്ക് 45,000ത്തിലേക്കെത്തി. ഇന്ന് ജനുവരി 18ന് സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് നിരക്ക് 45,000ത്തിലേക്കെത്തിയത്. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കും കൂടിയാണിത്. സ്വർണവില 45,000 ത്തിലേക്കെത്തിയതോടെ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തി 47,000ത്തിൽ നിന്ന സ്വർണവിലയാണ് ഇപ്പോൾ 45,000ത്തിലേക്കെത്തിയിരിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. പവന് ഇടിഞ്ഞത് 240 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,740 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 45,920 രൂപയാണ്.

ALSO READ : Gold Rate Today : കുത്തനെ ഇടിഞ്ഞ് സ്വർണവില; പക്ഷെ വില 46,000ത്തിൽ തന്നെ

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തി ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ 

ജനുവരി 5 - 46,400 രൂപ 

ജനുവരി 6 - 46,400 രൂപ

ജനുവരി 7 - 46,400 രൂപ

ജനുവരി 8 - 46,240 രൂപ 

ജനുവരി 9 - 46,160 രൂപ 

ജനുവരി 10 - 46,160 രൂപ

ജനുവരി 11 - 46,080 രൂപ 

ജനുവരി 12 - 46,160 രൂപ

ജനുവരി 13 - 46,400 രൂപ

ജനുവരി 14 - 46,400 രൂപ

ജനുവരി 15 - 46,520 രൂപ

ജനുവരി 16 - 46,440 രൂപ

ജനുവരി 17 - 46,160 രൂപ

ജനുവരി 18 - 45, 920 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 40 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News