Gold Rate : റെക്കോർഡും കടന്ന് സംസ്ഥാനത്തെ സ്വർണവില; ഇന്നും വില കൂടി

Gold Rate Today December 2 : കഴിഞ്ഞ ഒരാഴ്ചിക്കിടെ സംസ്ഥാനത്ത് ഗ്രാമിന് 135 രൂപയാണ് സ്വർണവില ഉയർന്നത്  

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 05:20 PM IST
  • ഒരു ഗ്രാം സ്വർണത്തിന് 75 രൂപ കൂടി
  • പവന് കൂടിയത് 600 രൂപ
Gold Rate : റെക്കോർഡും കടന്ന് സംസ്ഥാനത്തെ സ്വർണവില; ഇന്നും വില കൂടി

Gold Price Today 03.12.23 : സംസ്ഥാനത്തെ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ. നവംബർ 29ന് രേഖപ്പെടുത്തിയ റെക്കോർഡ് നിരക്ക് ഭേദിച്ചാണ് ഇന്ന് ഡിസംബർ രണ്ടിന് സ്വർണവില പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഡിസംബർ മാസം ആരംഭിച്ച് ഇത് രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവില ഉയർന്നിരിക്കുന്നത്. 46,480 രൂപയെന്ന നവംബർ 28-ാം തീയതി രേഖപ്പെടുത്തിയ റെക്കോർഡ് സ്വർണവിലയാണ് ഇന്ന് മറികടന്നത്. ചൈനയിൽ പടരുന്ന ശ്വാസകോശ സംബന്ധമായ പനിയും സ്വർണ മാർക്കറ്റിനെ പ്രതികൂലമായി ബാധിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 75 രൂപയാണ് വർധിച്ചത്. ഒരു പവന് ഉയർന്നത് 600 രൂപയും. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,845 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 46,760 രൂപയുമാണ്.

ALSO READ : Gold Rate Today : 46,000 കടന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 600 രൂപ

ഡിസംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഡിസംബർ 1 - 46,160 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഡിസംബർ 2 - 46,760 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും വർധന രേഖപ്പെടുത്തിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപയാണ് കൂടിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 83.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News