Union Budget 2023 live Updates: ആദായ നികുതിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ ആദായ നികുതി ഇല്ല

Wed, 01 Feb 2023-1:45 pm,

Budget session live updates: രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു.

2023-24 വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു. ‘പേപ്പർലെസ്’ ബജറ്റാണ് ഇത്തവണയും അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.


 

Latest Updates

  • സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആശ്വാസം നൽകുന്ന വിപ്ലവകരമായ ബജറ്റായിരുന്നു 2023 ലേത്.  പുതിയ ആദായനികുതി നിരക്കുകൾ വ്യക്തികൾക്ക് ആശ്വാസം നൽകുന്നു. ഈ ബജറ്റിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66% വർധിപ്പിച്ചു, ഇതിനെ സ്വാഗതം ചെയ്യുന്നു: ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടർ

     

  • വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരമില്ല.  വൻകിട വ്യവസായികൾക്ക് മാത്രമാണ് ബജറ്റിന്റെ നേട്ടം പാവങ്ങൾക്ക് ലഭിച്ചത് കുറച്ച് വാഗ്ദാനങ്ങൾ മാത്രം. പണപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ 7 ലക്ഷം രൂപ വരെയുള്ള നികുതി ഇളവ് നിസ്സാരമാണ്, ഇത് ഇടത്തരക്കാർക്ക് ആശ്വാസമാകുന്നില്ല; ഗൗരവ് ഗൊഗോയ്, കോൺഗ്രസ് എംപി

  • ടാക്സ് സ്ലാബുകളിൽ മാറ്റം, 7 ലക്ഷം രൂപ വരെ ആദായനികുതിയില്ല, 
    നിർമല സീതരാമന്റെ ബജറ്റ് അവതരണം അവസാനിച്ചു

  • 9 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് 45000 രൂപ വരെ മാത്രം നികുതി 

  • 3 മുതൽ 6 ലക്ഷം രൂപ വരെ വരുമാനത്തിന് 5 ശതമാനം നികുതി, 6 മുതൽ 9 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതി, 9 മുതൽ 12 ലക്ഷം വരെ വരുമാനത്തിന് 15 ശതമാനം നികുതി, 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി, 15 ലക്ഷത്തിൽ കൂടുതൽ വരുമാനത്തിന് 30 ശതമാനം നികുതി

  • Income Tax Slab: നികുതി സ്ലാബുകൾ അഞ്ചായി കുറച്ചു. 3 മുതൽ 6 ലക്ഷം രൂപ വരെ വരുമാനത്തിന് 5 ശതമാനം നികുതി. 

  • Income Tax : ആദായനികുതിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ വരുമാനത്തിൽ നികുതിയിൽ

  • 50 ലക്ഷം വരുമാനമുള്ള പ്രൊഫഷണലുകൾക്ക് നികുതി ഇളവ്. രണ്ട് കോടി രൂപയുടെ വിറ്റ് വരവുള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ്

  • Cigaratte Price : സിഗരറ്റുകൾക്ക് വിലവർധിക്കും

  • Customs Duty : അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്ക് 21 ശതമാനത്തിൽ  നിന്ന് 13 ശതമാനമാക്കി കുറയ്ക്കും

  • Electric Vehicles Tax : വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് നികുതി ഇളവ്

  • ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും. നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമാക്കും.

  • ഇലക്ട്രിക്ക് ചിമ്മിനി, ഹീറ്റ് കോയിൽ, എത്തനോൾ, കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി എന്നിവയുടെ വില കുറയും

  • TV, Mobile Phone : ടിവി, മൊബൈൽ ഫോൺ എന്നിവയുടെ പാനലുകളുടെ ഇറക്കുമതി തീരുവ കുറച്ചു

  • TV, Mobile Phone : ടിവി, മൊബൈൽ ഫോൺ എന്നിവയുടെ പാനലുകളുടെ ഇറക്കുമതി തീരുവ കുറച്ചു

  • E- Courts : ഇ കോടതികൾ ആരംഭിക്കാൻ 7000 കോടി രൂപ

  • ജോയിന്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി 15 ലക്ഷമാക്കി. നേരത്തെയിത് 9 ലക്ഷം മാത്രമായിരുന്നു

  • Investment : മുതിര്ന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തി. മാസാവരുമാനം ഉള്ളവരുടെ നിക്ഷേപപരിധി 9 ലക്ഷമാക്കി

  • Savings Scheme for women: സ്ത്രീകൾക്കും പെൺക്കുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി

  • MSME : ഇടത്തരം ചെറുകിട വ്യവസായങ്ങൾക്ക് ഉള്ള ക്രഡിറ്റ് ഗ്യാരണ്ടി പദ്ധതിക്ക് 9000 കോടി രൂപ

     

  • 47 ലക്ഷം യുവാക്കൾക്ക് മൂന്ന് വര്ഷം സ്റ്റൈപൻഡ് 

     

  • കോഡിങ് അടക്കമുള്ള മേഖലകളിൽ നൈപുണ്യ പദ്ധതികൾ

  • ഗോബർധൻ പദ്ധതിക്ക്  10000 കോടി  രൂപ

  • തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0

  • 5G Network : 5 ജി ആപ്പുകൾ വികസിപ്പിക്കാൻ 100 ലാബുകൾ

  • മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും

  • മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും

  • ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15000 കോടി രൂപ

  • Artificial Intelligence : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി മൂന്ന് കേന്ദ്രങ്ങൾ

  • Pan Card : പാൻ കാർഡ് സാർവത്രിക ഐഡി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി കണക്കാക്കും

  • Manhole : നഗരങ്ങളിലെയും പട്ടണങ്ങളിലെയും സെപ്റ്റിക് ടാങ്കുകളും മലിനജലവും മാൻഹോളിൽ നിന്ന് പൂർണമായും മെഷീൻ ഹോൾ മോഡിലേക്ക് മാറ്റും

  • Karnataka Drought : കർണാടകയിലെ വരൾച്ച ബാധിത പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 5,300 കോടി രൂപയുടെ സഹായം 

  • Sickle Cell Anemia : ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമ്മാർജ്ജന പദ്ധതി

  • സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശ രഹിത വായ്‌പകൾ നൽകും

  • Capital Investment Outlay  : രാജ്യത്ത് മൂലധന നിക്ഷേപം 33 ശതമാനം ഉയർത്തി 10 ലക്ഷം കോടി രൂപയാക്കും

  • 157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കും

  • Railway Budget : റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും വരും 

  • PM Awas Yojana :  പ്രധാനമന്ത്രി ആവാസ് യോജനയുടെ ചെലവ് 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തും

  • Digital Library : കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി കൊണ്ട് വരും.

  • Union Budget 2023 Main Points : ഇത്തവണത്തെ ബജറ്റിന്റെ 5 സൂചികകൾ : 1. എല്ലാവരെയും ഉൾകൊണ്ട് കൊണ്ടുള്ള  വികസനം 2. കാർഷിക വികസനം 3. യുവജനം ക്ഷേമം 4. സാമ്പത്തിക സ്ഥിരത 5. ലക്ഷ്യം നേടൽ 6. അടിസ്ഥാന സൗകര്യം,  7. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ

  • ഇത്തവണ ഏഴു ഭാഗങ്ങളായാണ് ബജറ്റിനെ തിരിച്ചിരിക്കുന്നത്. അമൃതകാലത്ത് സപ്തർഷിമാറി പോലെ തന്നെ ഈ ബജറ്റ് ഇന്ത്യയെ നയിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

  • Cooperative Societies : സഹകരണ മേഖലയ്ക്ക് 2516 കോടി രൂപ. പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷനാണ്  2516 കോടി രൂപ

  • Horticulture Package : 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ് പ്രഖ്യാപിച്ചു. ഒപ്പം മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പാക്കേജുകൾ പ്രഖ്യാപിച്ചു

  • ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റിൽ വളരെയധികം വർധന ഉണ്ടായി. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറാൻ സഹായിച്ചുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

  • സുസ്ഥിര വികസനം; എല്ലാ വിഭാഗങ്ങളിലും വികസനം എത്തിക്കുക. കൃഷി, ഐടി എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വികസനം എന്നിവയ്ക്കാണ് ബജറ്റിൽ മുൻഗണനകൾ നൽകുക

  • Sensex Today: ബജറ്റ് അവതരണത്തിനൊപ്പം ഓഹരി വിപണികളിൽ കുതിപ്പ്. സെൻസെക്സ് 60,000 പോയന്റിന് മുകളിലെത്തി

  • പിഎം ഗരീബ് കല്യാൺ യോജന ഒരു വർഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഗുണഭോക്തക്കൾക്കും പ്രയോജനം. ഇതിനായി കേന്ദ്ര സർക്കാർ രണ്ട് ലക്ഷം കോടി രൂപ ചിലവഴിക്കും.

     

  • നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ്ഘടന ശരിയായ വഴിയിൽ ആണെന്നും കൂട്ടി ചേർത്തു

  • കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു; അമൃതകാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

  • ബജറ്റ് അവതരിപ്പിക്കാന്‍ പാരമ്പര്യം വിളിച്ചോതുന്ന ചുവന്ന സാരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമൻ.

     

  • ഏറ്റവും മികച്ച ബജറ്റായിരിക്കും ഇത്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വേണ്ടിയുള്ള ബജറ്റായിരിക്കുമെന്ന് പ്രൾഹാദ് ജോഷി.

     

  • ബജറ്റിന്റെ പകർപ്പുകൾ പാർലമെന്റിൽ എത്തി.

     

  • കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • മന്ത്രിസഭാ യോഗം തുടങ്ങി

  • പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി. 

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പാർലമെന്റിലെത്തി. 

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

     

  • കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും ജി കിഷൻ റെഡ്ഡിയും പാർലമെന്റിലെത്തി.

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

     

  • കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ധനകാര്യ സഹമന്ത്രിമാരായ ഡോ ഭഗവത് കിഷൻറാവു കരാഡ്, ശ്രീ പങ്കജ് ചൗധരി, ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.

     

  • ബജറ്റ് ദിവസം ഉണർവോടെ ഓഹരി വിപണിയും. സെൻസെക്‌സ് 437.32 പോയിന്റ് ഉയർന്ന് 59,987.22 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.

     

  • കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. തുടർന്ന് 10 മണിക്ക് മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കും. 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും.

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി.

     

  • ഡോ ഭഗവത് കിഷൻറാവു കരാഡ് ധനമന്ത്രാലയത്തിലെത്തി. കൊവിഡിൽ നിന്ന് രാജ്യം മുക്തി നേടി. സാമ്പത്തിക സർവേ പരിശോധിച്ചാൽ എല്ലാ മേഖലകളും പുരോഗതിയിലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ സമ്പദ് വ്യവസ്ഥ മികച്ചതാണ്. 2014ൽ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു (സാമ്പത്തിക രംഗത്ത്) ഇന്ന് അഞ്ചാം സ്ഥാനത്താണെന്നും കരാഡ്.

  • സാധാരണക്കാർക്ക് ഈ ബജറ്റിൽ എന്ത് ലഭിക്കുമെന്ന് ഉടനറിയാം. ഈ അവസരത്തിൽ ഒരു അഭിപ്രായവും പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി ഡോ ഭഗവത് കരാഡ്. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേരുമെന്നും ധനകാര്യ സഹമന്ത്രി.

     

  • ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി ഡോ ഭഗവത് കിഷൻറാവു കരാഡ് പ്രാർത്ഥിക്കുന്നു

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന ബജറ്റായിരിക്കും. മോദി സർക്കാർ എപ്പോഴും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.

     

  • അടുത്ത വർഷം തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യത. 

  • 2023ലെ ബജറ്റ് പ്രഖ്യാപനങ്ങളിൽ രാജ്യത്തെ മധ്യവർഗവും വലിയ പ്രതീക്ഷയിൽ. മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി

  • ജനപ്രിയമാകുമോ രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്?

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link