Kerala Budget 2022: 2 മണിക്കൂർ 15 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം പൂർത്തിയായി
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Latest Updates
ബജറ്റ് പ്രസംഗം അവസാനിച്ചു.
ബജറ്റ് അവതരണത്തിന് ശേഷം രേഖകൾ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു
ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു: ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടും ചേരും ...
ഉത്തരവാദിത്തങ്ങൾ ഇച്ഛാശക്തിയോടെ നിർവഹിച്ചു
സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടി വികസന - ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ല
ചെലവ് ചുരുക്കൽ നയമല്ല സർക്കാരിന്
ബജറ്റ് പ്രസംഗം അവസാനിച്ചു. 2 മണിക്കൂർ 15 മിനിട്ട് കൊണ്ടാണ് ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്. രാവിലെ 9:09 ന് ബജറ്റ് അവതരണം ആരംഭിച്ചിരുന്നു
ബാർ ഹോട്ടലുകൾ ഓപ്ഷൻ തീയ്യതി നീട്ടി നൽകും
ബാർ ഹോട്ടലുകൾക്ക് കുടിശിക അടക്കാനുള്ള കാലാവധി 2022 ഏപ്രിൽ വരെ നീട്ടിചരക്ക് സേവന നികുതി പരിഷ്കരിക്കും
ഹരിത നികുതി വർദ്ധിപ്പിക്കും
പൊലീസിൻ്റെ വിവിധ പദ്ധതികൾക്ക് 149 കോടി
വിമുക്തി പദ്ധതിക്ക് 8.18 കോടി
എക്സൈസ് വകുപ്പിന് പത്തര കോടി
പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്സൈസ് വകുപ്പിന് പദ്ധതി
കൂടുതൽ ഡീ അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കും
ഭാഗ്യക്കുറി
അനധിക്യത ഭാഗ്യക്കുറിക്കൾക്കെതിരെ നടപടിക്ക് പ്രത്യേക സെൽ
കോവിഡ് പ്രതിസന്ധിയിൽ നിർത്തി വെച്ച ലോട്ടറി വിൽപ്പന പുനസ്ഥാപിക്കും
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ് വരെ പ്രതിമാസം 2000 രൂപ
2 കോടി മാറ്റി
ട്രഷറി ഇടപാടുകൾ സുതാര്യമാക്കും
സംരക്ഷണം ഉറപ്പാക്കും
80 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ വീട്ടു പടിക്കൽ
പണ വിനിയോഗത്തെക്കുറിച്ച് ഭാഗ്യക്കുറി ജേതാക്കൾക്ക് ക്ലാസ് നൽകും
ട്രഷറി തട്ടിപ്പ് തടയാൻ പദ്ധതികൾ
തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ഗവേഷണത്തിനുമായി അൻപത് കോടി അനുവദിച്ചു
സാമൂഹികപങ്കാളത്തതതോടെ ക്യാൻസർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി
തിരുവനന്തപുരം ആർസിസിക്ക് 81 കോടി
കൊച്ചി ക്യാൻസർ സെൻ്ററിന് 14.5 കോടി
മലബാർ ക്യാൻസർ സെൻ്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു
പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി
റഷ്യൻ യുക്രൈൻ സംഘർഷം
വിദ്യാർത്ഥികളുടെ തുടർപഠനം സർക്കാർ ഉറപ്പു വരുത്തും
നോർക്കയുടെ ഹെൽപ് ലൈൻ സെൽ പ്രവർത്തിക്കും
10 കോടി വകയിരുത്തും
പ്രവാസികാര്യ വകുപ്പിന് 147.51 കോടി
അയ്യങ്കാളി തൊഴിലുറപ്പ് - 125 കോടി
7.4 കോടി രൂപ മീഡിയ അക്കാദമിക്ക് നൽകും
405 കോടി കുടിവെള്ള പദ്ധതിയ്ക്ക്
റി ബിൽഡ് കേരള 1600 കോടി
കൊച്ചി നഗരത്തിലെ വെള്ളക്കട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിനായി 10 കോടി
തൊഴിലുറപ്പ് പദ്ധതി 125 കോടി
പത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഏഴ് കോടി
അതിദാരിദ്ര്യ ലഘൂകരണത്തിന് ബജറ്റിൽ 100 കോടി
പൊതുജനാരോഗ്യ മേഖലയ്ക്ക് 2629.39 കോടി
തിരുവനന്തപുരം RCCയെ സംസ്ഥാന ക്യാൻസർ സെൻ്ററാക്കി ഉയർത്തും. തിരുവനന്തപുരം RCC ക്ക് 81 കോടി.
മലബാർ ക്യാൻസർ സെന്റർ 28 കോടി
പാലിയേറ്റീവുകൾക്ക് 5 കോടി
മെഡിക്കൽ കോളേജുകൾക്ക് 250.7 കോടി
കൊച്ചി RCC യ്ക് 14.5 കോടി
ലൈഫ് 1871.82 കോടി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒഫ്താൽമോളജി 250.7 കോടി
തോന്നയ്ക്കൽ വൈറോളജി ഇൻസിറ്റ്യൂട്ടിന് 50 കോടി
ആരോഗ്യരംഗത്ത് ഡിജിറ്റൽ ഹെൽത്ത് മിഷൻ
കാരുണ്യ പദ്ധതിക്ക് 500 കോടി
കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദ്രം - 2 കോടി
സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം - 1 കോടി
പണ്ഡിറ്റ് കറുപ്പൻ സ്മൃതി മണ്ഡപം - 30 ലക്ഷം
ചാവറ അച്ചൻ സ്മാരകം - 1 കോടി
ചെറുശേരി സ്മാരകം - 2 കോടി
പി കൃഷ്ണപിള്ള സ്മാരകത്തിന് 2 കോടി
ഗ്രാമീണ കളിസ്ഥലങ്ങൾ ഓരോ പഞ്ചായത്തിലും നാല് കോടി
രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഉൾപ്പെടെ ചലച്ചിത്ര അക്കാദമിക്ക് 12 കോടി
ചലച്ചിത്ര വികസന കോർപ്പറേഷന് 16 കോടി
മലയാളം സിനിമ മ്യൂസിയം ആരംഭിക്കും
ഭിന്നശേഷി വിദ്യാഭ്യാസത്തിനായി 15 കോടി
ഉച്ചഭക്ഷണത്തിനായി 342.64 കോടി
സാംസ്കാരിക പൈതൃക ഗ്രാമങ്ങൾക്ക് രണ്ടുകോടി
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 7 കോടി വിദ്യാഭ്യാസ മേഖലക്ക്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 70 കോടി
കെ. ഡിസ്കിനായി 200 കോടി
2022-2023 ൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 70 കോടി
2546 കോടി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകും
ഹരിത ക്യാമ്പസിനായി അഞ്ച് കോടി വകയിരുത്തും
കോമൺ സ്റ്റുഡൻസ് വിംഗ് എല്ലാ വർഷവും ഡിസംബറിൽ സംഘടിപ്പിക്കും
പൊതുവിതരണ മേഖലയ്ക്ക് 2064.62 കോടി
വാതിൽപടി സേവനങ്ങൾ, സഞ്ചരിക്കുന്ന റേഷൻ കടകൾ എന്നിവ ബജറ്റിൽ
ടൂറിസം മേഖലയ്ക്ക് 362.15 കോടി നീക്കിവെക്കും
ചാമ്പ്യൻസ് ബോട്ട് ലീഗ് പന്ത്രണ്ട് സ്ഥലങ്ങളിൽ 15 കോടി നീക്കി വയ്ക്കും
ക്രൂയിസ് ടൂറിസം - 5 കോടി
ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾക്കായി ആയിരം കോടി രൂപ വായ്പ നൽകും
മൺറോ തുരുത്ത് 2 കോടി
ശബരിമല വിമാനത്തവള പഠനം - 2 കോടി
കൊച്ചിയിൽ പുതിയ റോ- റോ സർവീസിനായി പത്തുകോടി
കൊച്ചി ജലമെട്രോക്ക് - 180 കോടി
കെ. റെയിൽ ഭൂമി ഏറ്റെടുക്കൽ 2000 കോടി
സ്ത്രീ സുരക്ഷക്കായി നിർഭയ ലൊക്കേഷൻ ട്രാക്കിംഗ് പദ്ധതിക്കായി 4 കോടി അനുവദിച്ചു. എല്ലാ വാഹനങ്ങളും ലൊക്കേഷൻ ട്രാക്കിംഗ് നിരീക്ഷണ പരിധിയിലാക്കും.
കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കാൻ ബജറ്റിൽ നടപടി
കെഎസ്ആർടിസിക്കായി ആയിരം കോടി അധികമായി നൽകും
കെ എസ് ആർ ടി സി ഡിപ്പോകളുടെ നവീകരണത്തിന് 30 കോടി
50 പുതിയ പമ്പുകൾ സ്ഥാപിക്കും
കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കും
എം സി റോഡ് ,കൊല്ലം- ചെങ്കോട്ട റോഡ് നവീകരണത്തിന് കിഫ് ബി വഴി 1500 കോടി
മോട്ടോർ വാഹന വകുപ്പിന് 41 കോടി
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 1000 കോടി
ആയിരം കോടി രൂപ ഏറ്റെടുക്കൽ കിഫ്ബി വഴി
1207.23 റോഡുകൾക്കും പാലങ്ങൾക്കും
20 ഗതാഗത കുരുക്കൾ ഉള്ള ജംങ്ങ്ഷനുകൾക്കായി 20 കോടി
ഗതാഗത കുരുക്ക് ഒഴിവാക്കാൻ
98.88 കോടി പ്രളയത്തിൽ തകർന്ന പാലങ്ങൾ നിർമ്മിക്കാൻ
ആറ് ബൈപാസുകളുടെ സ്ഥലമേറ്റെടുപ്പിനും നിർമ്മാണത്തിനുമായി 200 കോടി
മംഗലാപുരം - തിരുവനന്തപുരം NH 66 - 56000 കോടി നിർമ്മാണ ചിലവ്
തീരദേശ ഗതാഗത വികസനം 10 കോടിയായി ഉയർത്തി
കെ ഫോണിന് 125 കോടി അധികം നൽകും. കെ ഫോൺ ആദ്യഘട്ടം ജൂൺ 30 ന് പൂർത്തിയാകും
ഡിജിറ്റൽ സർവകലാശാലക്ക് 26 കോടി
സ്റ്റാർട്ടപ്പ് മിഷന് 90.5 കോടി
ടെക്നോ പാർക്ക് സമഗ്ര വികസനത്തിന് 26.6 കോടി
ഇൻഫോ പാർക്കിന് 35 കോടി
സൈബർ പാർക്കിന് 12.83
ടൈറ്റാനിയം മാലിന്യത്തിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നം നിർമ്മിക്കുന്നതിന് 23 കോടി
വ്യവസായ മേഖലയ്ക്ക് 1266.66 കോടി
22 കോടി ഇലക്ട്രോണിക് ഹാർഡ് വെയർ ഹബ്ബിന്
ബഹുനില വ്യവസായ എസ്റ്റേറ്റുകൾക്ക് പത്തുകോടി
പരമ്പരാഗത വ്യവസായ മേഖലക്ക് 20 കോടി
സ്വകാര്യ വ്യവസായ പാർക്കുകൾക്കായി 7 കോടി
കയർ വ്യവസായ മേഖലയ്ക്ക് 117 കോടി
ഖാദി ഗ്രാമവ്യവസായത്തിന് 16.10 കോടി
കൈത്തറി മേഖലയ്ക്ക് 40 കോടി
കശുവണ്ടി വികസന കോർപ്പറേഷന് ആറുകോടി. ഇതിന്റെ കോംപ്ലക്സിനായി നാലുകോടി. കശുവണ്ടി വ്യവസായത്തിന് ബാങ്ക് വായ്പക്ക് പലിശ ഇളവിനായി 30 കോടി.
ടെക്സ്റ്റൈയൽ മേഖലക്ക് 262.02 കോടി
കിൻഫ്രക്ക് 332.2 കോടി
ഐടി മേഖലയ്ക്ക് 559 കോടി
കേരള പരിസ്ഥിതി സൗഹൃദമാക്കും
അനെർട്ടിനായി 44 കോടി
എൻ്റെ സംരഭകത്വം നാടിൻ്റെ അഭിമാനം - മുദ്രാവാക്യം
75 കോടി ഇടുക്കി, വയനാട്, കാസർക്കോട് പാക്കേജിന്
കൊച്ചി വിമാനത്താവളത്തിൽ സർക്കാർ മൂലധനത്തിന് 200 കോടി
ശബരിമല മാസ്റ്റർ പ്ലാനിനിയി 30 കോടി
രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടി
കേരള ഗ്രാമീൺ ബാങ്കിന് അധിക വിഹിതം വകയിരുത്തും. 91.75 കോടി
തൊഴിലുറപ്പ് പദ്ധതി: കേന്ദ്രത്തിന് ധനമന്ത്രിയുടെ വിമർശനം. കുടുംബശ്രീയിലെത്തിയ ചെറുപ്പക്കാർക്ക് 500 കോടി രൂപയുടെ വായ്പ
ഗ്രാമ വികസനത്തിന് 130 കോടി
കുടുംബശ്രീ പദ്ധതികൾക്കായി 260 കോടി
വന്യജീവികളുടെ ആക്രമണം തടയാൻ 25 കോടി. ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചവർക്കായി 7 കോടി മാറ്റിവച്ചു
കർഷക സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ ഏർപ്പെടുത്തും
രാത്രികാലത്ത് വെറ്റിനറി സേവനം ലഭ്യമാക്കും. അതിനായി 19 കോടി
പുനർഗേഹം പദ്ധതിക്കായി 16 കോടി വകയിരുത്തും
15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി
ഇക്കോ ടൂറിസം പദ്ധതിയുടെ അടിസ്ഥാനം സൗകര്യ പ്രവർത്തനങ്ങൾക്കായി 30 കോടി
പഴശ്ശി ഡാം പദ്ധതിക്ക് 10 കോടി അനുവദിച്ചു. പദ്ധതി വേഗം പൂർത്തിയാക്കും
കടൽ സുരക്ഷ പദ്ധതിക്കായി 5.5 കോടി അനുവദിക്കും
പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ചവർക്ക് 7 കോടി
സൂക്ഷ്മ ജലസേചന പദ്ധതിക്കായി 10 കോടി അനുവദിക്കും
തീര സംരക്ഷണത്തിന് 100 കോടി
കൃഷി ശ്രീ കേന്ദ്രങ്ങൾ തുടങ്ങും
ഇടുക്കിയിൽ ജലസേചന മ്യൂസിയത്തിന് ഒരു കോടി
കാർഷിക മേഖലയിലെ വിദ്യാർഥികൾക്ക് പഠനത്തിനായി സഹായം
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും
നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചു. നെൽ ഉത്പാദനത്തിന് 10 കോടി. നെല്ലിന്റെ താങ്ങുവില കൂട്ടി.
'ഞങ്ങളുടെ കൃഷിയിലേക്ക് 'കൃഷി വകുപ്പ് പദ്ധതി ആരംഭിക്കും
കാർഷിക മേഖലയിലെ ആകെ അടങ്കൽ 851കോടി. കഴിഞ്ഞ വർഷത്തെക്കാൾ 48 കോടി അധികമാണ്
കടലാസ് രഹിത ബജറ്റവതരണം. ധനമന്ത്രിക്ക് സ്പീക്കറുടെ അഭിനന്ദനം
അഷ്ടമുടി കായൽ ശുദ്ധീകരണത്തിന് 20 കോടി. ശാസ്താംകോട്ട കായൽ ശുചീകരണത്തിന് 1 കോടി. വാമനപുരം നദീ ശുചികരണത്തിന് 2 കോടി. ശുചിത്വ സാഗരം പദ്ധതി കേരളമാകെ വ്യാപിപ്പിക്കും. പദ്ധതിക്ക് 10 കോടി അനുവദിച്ചു.
വിലക്കയറ്റം തടയാൻ 2000 കോടി
ഡാമുകളുടെ മണൽവാരൽ: യന്ത്രങ്ങൾ വാങ്ങാൻ 10 കോടി
5 വർഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകൾ സോളാറാക്കും
തൊഴിൽ സേന രൂപീകരിക്കും. പ്രാദേശിക തലത്തിൽ 50-100 പേരെ ചേർക്കും. മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തും.
കിഫ്ബി വഴിയുള്ള പ്രവർത്തനങ്ങൾക്ക് 50 കോടി
കാർഷിക മേഖലയിൽ സ്വയം തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ 50 ലക്ഷം. കാർഷിക മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കും
റബ്ബർ സബ്സിഡിക്ക് 500 കോടി
പഴവർഗങ്ങളിൽ നിന്ന് മദ്യ ഉത്പാദനത്തിന് നടപടി. ഇതിനായി നാല് കോടി വകയിരുത്തും. വീര്യം കുറഞ്ഞ മദ്യമാണ് ഉൽപ്പാദിപ്പിക്കുക
വ്യവസായ വിദ്യാഭ്യാസ മേഖലകളിൽ സ്വകാര്യ പങ്കാളിത്ത മാതൃക
1000 കോടി മുതൽ മുടക്കി 4 സയൻസ് പാർക്ക്
സ്വകാര്യ സംഭരകർക്ക് സ്ഥല സൗകര്യം നൽകാൻ പ്രത്യേക പാർക്കുകൾ
കൊല്ലത്തും ഐ ടി പാർക്ക് വരും
നാല് ഐ.ടി ഇടനാഴി സ്ഥാപിക്കും.
5 വർഷം കൊണ്ട് ഐ.ടി കയറ്റുമതി ഇരട്ടിയാക്കും
ഇടനാഴികളിൽ 20 ചെറിയ പാർക്കുകൾ
കണ്ണൂരിൽ പുതിയ IT പാർക്ക്
ഐടി പാർക്ക് വിപുലീകരണത്തിന് 100 കോടി
2 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും
ഐ.ടി ഇടനാഴി വിപുലീകരണം നടത്തും
കെ ഫോൺ ടവർ നെറ്റ്‌വർക്ക് എന്നിവ സ്ഥാപിക്കും
5ജി നെറ്റ്വർക്ക് നടപ്പാക്കാനുള്ള സംവിധാനം ഒരുക്കും
പ്രീ ബജറ്റ് ചർച്ച നടന്നില്ലെന്ന് പ്രതിപക്ഷം
സർവകലാശാലകൾക്ക് കിഫ്ബി വഴി 200 കോടി
സർവകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം ലക്ഷ്യമിടുന്നു
സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു