Online Shopping: ഓൺലൈൻ ഷോപ്പിംഗ്‌ തട്ടിപ്പ്? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെയും വഞ്ചിക്കപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. മിക്ക സൈബർ തട്ടിപ്പുകളുടെയും അടിസ്ഥാന കാരണം നാം ഉപയോഗിക്കുന്ന പാസ്സ് വേഡുകളാണ്. നാം ഉപയോഗിക്കുന്ന അക്കൗണ്ടോ അത് ഉപയോഗിക്കുന്ന രീതിയോ? വിശ്വസിക്കാൻ കഴിയാത്ത ഓഫറുകളും എല്ലാം പ്രശ്നമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 10:45 PM IST
  • ഇന്ന് ഓൺലൈൻതട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ഓരോ നിമിഷവും വർദ്ധിക്കുന്നുണ്ട്.
Online Shopping: ഓൺലൈൻ ഷോപ്പിംഗ്‌  തട്ടിപ്പ്? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Online Shopping: ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെയും വഞ്ചിക്കപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. മിക്ക സൈബർ തട്ടിപ്പുകളുടെയും അടിസ്ഥാന കാരണം നാം ഉപയോഗിക്കുന്ന പാസ്സ് വേഡുകളാണ്. നാം ഉപയോഗിക്കുന്ന അക്കൗണ്ടോ അത് ഉപയോഗിക്കുന്ന രീതിയോ? വിശ്വസിക്കാൻ കഴിയാത്ത ഓഫറുകളും എല്ലാം പ്രശ്നമാണ്.

ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്തും ഓൺലൈനിലൂടെ വാങ്ങി നമ്മുടെ കൈകളിലെത്തിക്കാം. എല്ലാം പെട്ടെന്ന് കൈകളിൽ എത്തണം എന്ന മനോഭാവത്തോടെ നാം അധികം  റിസ്ക്‌  നോക്കാതെ എളുപ്പ വഴി തേടും. അങ്ങനെ കാണുന്ന ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാകുന്ന എല്ലാ ഓഫറുകളും നാം പരീക്ഷിച്ചു നോക്കും.  

ഓൺലൈൻ ഷോപ്പി൦ഗിന്  ഇത്രയും പ്രചാരം നേടിക്കൊടുത്തത്  കോവിഡും ലോക്ക്ഡൗണുമാണ്. കോവിഡ് വ്യാപിച്ചതോടെ ഓൺലൈൻ ഷോപ്പി൦ഗിന്‍റെ  പ്രചാരവും പതിന്മടങ്ങ് വർദ്ധിച്ചു എന്ന് തന്നെ പറയാം. ഡിജിറ്റൽ പേയ്‌മെന്റുകളും ഡിജിറ്റൽ ഇടപാടുകളും  ഓൺലൈൻ ഷോപ്പിംഗ് കൂടുതല്‍  എളുപ്പമാക്കി. 

അതേസമയം,  ഇന്ന്  ഓൺലൈൻതട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ഓരോ നിമിഷവും വർദ്ധിക്കുന്നുണ്ട്. വ്യാജ ഡിജിറ്റൽ ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നതും ഓഫറുകൾ നോക്കി ഓർഡർചെയ്യുന്നതെല്ലാം തട്ടിപ്പുകളിൽപ്പെടാനുള്ള സാധ്യത  വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, എണ്ണമറ്റ വ്യാജ കമ്പനികള്‍  തട്ടിപ്പിന്‍റെ മറ്റൊരു പ്രധാന കാരണമാണ്.   

Also Read: DRDO: വെറും 45 ദിവസം കൊണ്ട് 7 നില കെട്ടിടം പണിതീര്‍ത്ത് ഡിആർഡിഒ..!!

ഓൺലൈനിൽ സുരക്ഷിതമായി എങ്ങിനെ  ഷോപ്പിംഗ് ചെയ്യാം? (How to do Online Shopping safely?)

മിക്ക സൈബർ തട്ടിപ്പുകളുടെയും പ്രധാന പ്രശ്നം പാസ്സ് വേഡുകളാണ്. മൈക്രോസോഫ്റ്റിന്‍റെ കണക്കുപ്രകാരം ഓരോ സെക്കൻഡിലും 579 പാസ്‌വേഡുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ദുർബലമായ പാസ്സ് വേഡുകൾ പ്രത്യേകിച്ച് സൂക്ഷിക്കുക. മറ്റൊരു പ്രധാന കാര്യം നാം ശ്രദ്ധിക്കേണ്ടത് പാസ്സ് വേഡുകൾ ഓട്ടോസേവ് ചെയ്യാതെ നോക്കുക എന്നതാണ്.  ഒരോ നിശ്ചിത ഇടവേളകളിൽ പാസ്സ് വേഡുകൾ മാറ്റുക. എംഎഫ്എ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം എംഎഫ്എ മറ്റാരെങ്കിലും അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അതിന്‍റെ സൂചന ലഭിക്കുമെന്നതിനാല്‍, അത് തടയാനും സാധിക്കും.

ഓഫറാണോ? കണ്ണടച്ച് വിശ്വസിക്കരുത് (Do not believe online offers...)

ഷോപ്പിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് വിശ്വസിക്കാൻ കഴിയാത്ത ഓഫറുകൾ തിരഞ്ഞെടുക്കരുത് എന്നതാണ്.  പ്രത്യേകിച്ച് പരസ്യം കാണുമ്പോൾ തന്നെ അത് കൃത്യമാണോ എന്ന് വിശദാംശങ്ങൾ വായിച്ച് നോക്കാതെ വാങ്ങരുത്. ഓഫറിന്‍റെ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിന് മുൻപ് പരിശോധിച്ച്  വ്യാജമല്ല എന്ന് ഉറപ്പ് വരുത്തുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News