Rupee Vs Dollar: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ കൂടി, ഇന്നത്തെ നിരക്ക് അറിയാം

Rupee Vs Dollar:  ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 83.53 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍, ഇന്ന് വിപണി പ്രതീക്ഷ നിലനിര്‍ത്തി.

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 03:10 PM IST
  • ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നതില്‍ ആശങ്ക വേണ്ട എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ കറന്‍സി മൂല്യത്തില്‍ മാറ്റം ഉണ്ടാകുന്നത് ഡോളര്‍ ശക്തിപ്പെടുന്നതിനാലാണ് എന്നാണ് വിലയിരുത്തല്‍.
Rupee Vs Dollar: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ കൂടി, ഇന്നത്തെ നിരക്ക് അറിയാം

Rupee Vs Dollar: അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഡോളർ കുതിച്ചുയരുകയാണ്. അമേരിക്കൻ കറൻസി ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും മൂലം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുകയായിരുന്നു.

Also Read:  Budh Asta 2024: ബുധന്‍റെ അസ്തമയം 3 രാശിക്കാര്‍ക്ക് ഭാഗ്യോദയം!! സാമ്പത്തിക നേട്ടം, വിജയം ഉറപ്പ്

 ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 83.53 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍, ഇന്ന് വിപണി പ്രതീക്ഷ നിലനിര്‍ത്തി. ആഭ്യന്തര ഓഹരി വിപണിയുടെ പിന്തുണയോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 83.42 എന്ന നിലയിലെത്തി.

Also Read:  TTE Attacked: ടിടിഇക്കുനേരെ വീണ്ടും ആക്രമണം, ഇത്തവണ ജനശതാബ്ദി എക്സ്പ്രസില്‍ 
 
അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് തുടരുന്നതും നിക്ഷേപകരുടെ വികാരത്തെ തളർത്തിയെന്ന് ഫോറെക്‌സ് വ്യാപാരികൾ വിലയിരുത്തുന്നു. കൂടാതെ, വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന റിസർവ് ബാങ്കിന്‍റെ മോണിറ്ററി പോളിസി  തീരുമാനങ്ങള്‍ക്ക് മുന്നോടിയായി വിപണി പങ്കാളികൾ ജാഗ്രത പാലിച്ചു, ഇതും വിപണിയില്‍ പ്രകടമായി. 

 
എന്നാല്‍,  ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നതില്‍ ആശങ്ക വേണ്ട എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ കറന്‍സി മൂല്യത്തില്‍ മാറ്റം ഉണ്ടാകുന്നത് ഡോളര്‍ ശക്തിപ്പെടുന്നതിനാലാണ് എന്നാണ് വിലയിരുത്തല്‍. എല്ലാ ഏഷ്യന്‍ കറന്‍സികളും മൂല്യശോഷണം നേരിടുകയാണ്. ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നു എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് വെറും താല്‍ക്കാലികം മാത്രമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതിന്‍റെ പ്രതിഫലനം മാത്രമാണ് ഇത്.   

അതേസമയം,  റിസർവ് ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം  ബുധനാഴ്ച മുതല്‍ നടക്കുകയാണ്. അടുത്ത പണനയം സംബന്ധിക്കുന്ന ചര്‍ച്ചകള്‍ മൂന്ന് ദിവസം നീളും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിൽ എടുത്ത തീരുമാനം വെള്ളിയാഴ്ച (ഏപ്രിൽ 5) പ്രഖ്യാപിക്കും. 

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News