SBI ക്ക് ഒരു കോടി പിഴ ചുമത്തി RBI, ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം!

Regulatory Directions പാലിക്കാത്തതിനാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SBI) പിഴ (Penalty) ചുമത്തി റിസർവ് ബാങ്ക് (RBI). വിശദവിവരങ്ങൾ അറിയാം..    

Written by - Ajitha Kumari | Last Updated : Oct 19, 2021, 12:29 PM IST
  • ആർബിഐ എസ്ബിഐക്ക് ഒരു കോടി പിഴ ചുമത്തി
  • രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെതിരെ ആരോപണം
  • ആർബിഐ ഒരു ഉപഭോക്തൃ അക്കൗണ്ട് പരിശോധന നടത്തി
SBI ക്ക് ഒരു കോടി പിഴ ചുമത്തി RBI, ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം!

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് റിസർവ് ബാങ്ക്  (RBI) പിഴ ചുമത്തി. നിയന്ത്രണ നിർദ്ദേശങ്ങൾ (Regulatory Directions) പാലിക്കാത്തതിനാൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (SBI) ആർബിഐ ഒരു കോടി രൂപ പിഴ (Penalty) ചുമത്തി.

ഇതിനെക്കുറിച്ച് RBI വ്യക്തമാക്കിയത് SBI റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Frauds Classification and Reporting by Commercial Banks and Select Financial Institutions) 2016 ലെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് ഈ പിഴ ചുമത്തിയതെന്നാണ്. 

Also Read: RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും

SBI ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും? (What will be the impact on SBI customers?)

ആർബിഐ പറയുന്നത് എസ്ബിഐ വാണിജ്യ ബാങ്കുകളുടേയും (Commercial Banks) തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങളുടെയും (Financial Institutions)  ഭാഗത്തു നിന്നും ഉപഭോക്താക്കൾക്കുണ്ടായ തട്ടിപ്പുകൾ തരംതിരിക്കാനും (frauds classification) റിപ്പോർട്ടുചെയ്യാനുമുള്ള നിയമങ്ങൾ ലംഘിച്ചതായിട്ടാണ്. 

ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 ലെ സെക്ഷൻ -47 എ (1) (സി) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയതെന്ന് ആർബിഐ  (RBI) പറഞ്ഞു. റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും ആർബിഐ  (RBI) പറഞ്ഞു. എന്നാൽ ഉപഭോക്താക്കളുമായി ബാങ്ക് നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് ബാധിക്കില്ല. 

Also Read: LPG New Connections: Aadhaar കാണിക്കൂ.. ഉടൻ നേടൂ LPG ഗ്യാസ് കണക്ഷൻ, അതും കൈയ്യുടനെ! 

ആർബിഐ ഒരു ഉപഭോക്തൃ അക്കൗണ്ട് പരിശോധന നടത്തി (RBI did a customer account check)

എസ്ബിഐ പരിപാലിക്കുന്ന ഒരു ഉപഭോക്താവിന്റെ അക്കൗണ്ട് ആർബിഐ (RBI) അന്വേഷിച്ചു. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കുന്നത് എസ്ബിഐ വൈകിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ എല്ലാ അന്വേഷണങ്ങളും കത്തിടപാടുകളും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ആർബിഐ ചെയ്തു.

ഇതിൽ നിന്നും എസ്‌ബി‌ഐയിൽ നിന്നുള്ള അക്കൗണ്ടിലെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ആർ‌ബി‌ഐക്ക് വൈകി നൽകിയതായി കണ്ടെത്തി. ഇത് മാത്രമല്ല നിർദ്ദേശങ്ങൾ പാലിക്കാത്തതിന് എന്തുകൊണ്ട് പിഴ ചുമത്തിയില്ലെന്ന് ചോദിച്ച് ഈ കേസിൽ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകി? ഇതിന് എസ്ബിഐ നൽകിയ മറുപടി പരിഗണിച്ച് രാജ്യത്തെ ഏറ്റവും വലിയ വായ്പ നൽകുന്ന എസ്ബിഐക്ക് ഒരു കോടി രൂപ പിഴ ചുമത്താൻ ആർബിഐ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News