Crime News: അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ!

Sexual Assault Case: സംഭവം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയും മാതാവും പരാതി നല്‍കാന്‍ തയ്യാറായില്ല.  

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 09:25 AM IST
  • അമ്മയ്‌ക്കൊപ്പം എത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
  • ചാത്തമംഗലം കൊളങ്ങരക്കണ്ടി സ്വദേശി ഖാദറാണ് ചേവായൂര്‍ പോലീസ് പിടിയിലായത്
  • പെൺകുട്ടിയുടെ അമ്മ ഞായറാഴ്ച ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു
Crime News: അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ!

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം എത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചാത്തമംഗലം കൊളങ്ങരക്കണ്ടി സ്വദേശി ഖാദറാണ് ചേവായൂര്‍ പോലീസ് പിടിയിലായത്. പെൺകുട്ടിയുടെ 'അമ്മ ഞായറാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതിയായ ഖാദർ. ഇയാളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. 

Also Read: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിന് ലഭിച്ചത് രണ്ടു ലക്ഷത്തിന്റെ മയക്കുമരുന്ന്!

സംഭവം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയും മാതാവും പരാതി നല്‍കാന്‍ തയ്യാറായില്ല.  കുട്ടിയുടെ 'അമ്മ ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്.  ശേഷം ഈ വിവരം പോലീസ് ശിശുക്ഷേമസമിതിയെ അറിയിക്കുകയും കേസില്‍ ഇടപെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. 

Also Read: Lord Shiva Fav Zodiac Signs: ഭോലേനാഥന്റെ അനുഗ്രഹത്താൽ ഈ രാശിക്കർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ!
 
ഇതിനെ തുടർന്ന് പെണ്‍കുട്ടിയെ വെള്ളിമാടുകുന്ന് ഗേള്‍സ്‌ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമസമിതി ഉത്തരവിടുകയും തുടർന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ആഖേഷിന്റെ നിര്‍ദേശത്തിൽ നഴ്സിന്റെ പരാതിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കേസിന്റെ അന്വേഷണച്ചുമതല അഡീഷണല്‍ എസ്.ഐ ഷാജിക്കാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News