Actress Attack Case: കുരുക്ക് മുറുകുന്നു, ദിലീപീനെയും കാവ്യയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും, ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

പ്രമുഖ  നടിയെ  തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍, മുഖ്യ ആരോപിയായ നടന്‍ ദിലീപിനെതിരെ  കുരുക്ക് മുറുകുന്നു.  പ്രതിയുടെ പഴുതടച്ച നീക്കങ്ങളില്‍ വിള്ളല്‍....!! 

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 05:21 PM IST
  • ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ കേസ് മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചിരിയ്ക്കുകയാണ്.
  • കേസുകമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക നടപടികളിലേയ്ക്ക് ഇതോടെ പോലീസ് കടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
Actress Attack Case: കുരുക്ക് മുറുകുന്നു, ദിലീപീനെയും കാവ്യയേയും  വീണ്ടും ചോദ്യം ചെയ്‌തേക്കും, ബാലചന്ദ്രകുമാറിന്‍റെ  രഹസ്യ മൊഴി രേഖപ്പെടുത്തും

Kochi: പ്രമുഖ  നടിയെ  തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍, മുഖ്യ ആരോപിയായ നടന്‍ ദിലീപിനെതിരെ  കുരുക്ക് മുറുകുന്നു.  പ്രതിയുടെ പഴുതടച്ച നീക്കങ്ങളില്‍ വിള്ളല്‍....!! 

ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ കേസ് മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചിരിയ്ക്കുക യാണ്.   കേസുകമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക നടപടികളിലേയ്ക്ക് ഇതോടെ  പോലീസ് കടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അന്വേഷണസംഘം  ദിലീപിനെയും ഭാര്യ കാവ്യയേയും വീണ്ടും  ചോദ്യം  ചെയ്‌തേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.  നിയമോപദേശം ലഭിച്ച ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനം. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

Also Read: Actress Attack Case| നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയത് ആലുവയിലെ വിഐപി?

നടന്‍  ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും  സംവിധായകന്‍  ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.   ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു

അതേസമയം,  ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വി.ഐ.പിയെ കുറിച്ച് സൂചനകൾ ലഭിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.  ഇയാൾ ദിലീപിന്‍റെ  അടുത്ത സുഹൃത്താണെന്നും   ആലുവ സ്വദേശിയാണ് വി.ഐ.പിയെന്നും  സംഭവത്തിന് ശേഷം ഇരുവരും ഒന്നിച്ച്  ദുബായിലേക്ക് പോയതായും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപ്  നിയമക്കുരുക്കിലേയ്ക്ക് നീങ്ങുന്നതായാണ്   സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News