Alappuzha Murder Updates| മണിക്കൂറുകൾ മാത്രം, ആലപ്പുഴയിൽ രണ്ടാമത്തെ കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം എന്താണെന്നത് പോലീസ് പരിശോധിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 08:43 AM IST
  • ഇന്നലെ രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന് വെട്ടേറ്റത്
  • എല്ലാവരും സംയമനം പാലിക്കണമെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ
  • സംസ്ഥാന നേതാവിനെ കൊലപ്പെടുത്തി കലാപശ്രമം നാട്ടിലുണ്ടാക്കാനാണ് ശ്രമമെന്ന് ആരോപണം
Alappuzha Murder Updates| മണിക്കൂറുകൾ മാത്രം, ആലപ്പുഴയിൽ രണ്ടാമത്തെ കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന് മണിക്കൂറുകൾക്കുള്ളിൽ ആലപ്പുഴയിൽ രണ്ടാമത്തെ കൊലപാതകം. ബി.ജെ.പി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

പ്രഭാത സവാരിക്കിടെയാണ് സംഭവം. ആലപ്പുഴ വെള്ളക്കിണർ ഭാഗത്തായിരുന്നു സംഭവം. ഇത് നഗര ഭാഗത്തുള്ള സ്ഥലമാണെന്നതാണ് പ്രത്യേകത. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം എന്താണെന്നത് പോലീസ് പരിശോധിക്കുകയാണ്.

ALSO READ: SDPI | ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു

ഇന്നലെ രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന് വെട്ടേറ്റത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചായിരുന്നു സംഭവം. ബൈക്കിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അക്രമണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: SDPI State secretary murder | ആലപ്പുഴയിൽ വെട്ടേറ്റ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടു; ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ

അതേസമയം ഷാനിൻറെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നായിരുന്നു. സംസ്ഥാന നേതാവിനെ കൊലപ്പെടുത്തി കലാപശ്രമം നാട്ടിലുണ്ടാക്കാനാണ് ശ്രമമെന്നും അവർ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News