Coimbatore Blast: കോയമ്പത്തൂർ സ്ഫോടനക്കേസ്: കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി

Coimbatore Blast: കേസിൽ അറസ്റ്റിലായ 5 പേരെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 09:18 AM IST
  • കോയമ്പത്തൂർ സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
  • കേസിൽ അറസ്റ്റിലായ 5 പേരെ ചോദ്യം ചെയ്തു വരികയാണ്
  • സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി
Coimbatore Blast: കോയമ്പത്തൂർ സ്ഫോടനക്കേസ്: കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി

കോയമ്പത്തൂർ: Coimbatore Blast: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ ഉപയോഗിച്ച സാമഗ്രികളിൽ ചിലത് പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ. ഇവർ എന്തൊക്കെ സാമഗ്രികൾ സ്ഫോടനത്തിനായി ഓൺലൈനായി ശേഖരിച്ചു എന്നറിയാനാണ് ആമസോണിനോടും ഫ്ലിപ് കാർട്ടിനോടും ഇടപാടു വിവരങ്ങൾ തേടിയതെന്ന് കമ്മീഷണർ വ്യക്തമാക്കി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ കേരളത്തിലെത്തിയത് ചികിത്സാവശ്യ പ്രകാരമാണെന്നും കണ്ടെത്തിയെന്ന് കമ്മീഷണർ അറിയിച്ചു.  എന്നാൽ ഇത് മറയാക്കി ആരെങ്കിലുമായി ബന്ധപ്പെട്ടോ എന്ന് പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.  സ്‌ഫോടനത്തിൽ കൂടുതൽ ആൾനാശം വരുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു പറഞ്ഞ കമ്മീഷണർ ചില സ്ഥാപനങ്ങൾ തകർക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നും പറഞ്ഞു. 

Also Read: Coimbatore Blast: കോയമ്പത്തൂർ സ്ഫോടനക്കേസ്: സ്‌ഫോടനത്തിൽ വൻ ഗൂഢാലോചന; ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര!

മുബീൻ പലതവണ കേരളത്തിലെത്തിയിട്ടുണ്ടെന്നും മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സത്യമാണോ അതോ ഇങ്ങനൊരു മറയുണ്ടാക്കി കേരളത്തിൽ എത്തിയതാണോ എന്ന കാര്യത്തിൽ  പരിശോധന നടത്തുന്നുണ്ട്.  കൂടാതെ ഈ സ്ഫോടനം തീവ്രവാദ ആക്രമണമാണെന്ന് ഇപ്പോൾ ഉറപ്പിക്കുന്നില്ലായെന്നും എന്നാൽ സ്‌ഫോടനത്തിന്റെ സ്വഭാവം സമാനമാണെന്നും അന്വേഷണം പുരോഗമിക്കുമ്പോൾ വ്യക്തത വരുമെന്നും കമ്മിഷണർ അറിയിച്ചു.  ഇതിനിടയിൽ സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്. നിലവിൽ അഞ്ചുപേർ പോലീസ് കസ്റ്റഡിയിലുണ്ട്.  ഇവരെ ചോദ്യംചെയ്തു വരികയാണ്. കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ കേസിന്റെ രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.  എൻഐഎയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. 

Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഇതിനിടയിൽ പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്ടോപ്പിന്റെ സൈബർ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കും.  ഇവർ ഓൺലൈൻ വഴി ശേഖരിച്ച സ്ഫോടക സാമഗ്രികൾ ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയതെന്നറിയാനാണ് പോലീസ് നീക്കം. കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും പോലീസിന്റെ വിവരശേഖരണം തുടരും.  ഇതിനിടയിൽ സ്‌ഫോടനത്തിൽ വൻ ​ഗൂഢാലോചന നടന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.   മാത്രമല്ല പ്രതികൾ ലക്ഷ്യമിട്ടത് സ്ഫോടന പരമ്പരയാണോയെന്നും പോലീസിന് സംശയമുണ്ട് . സ്ഫോടനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കം കൃത്യമായ ആസൂത്രണം നടന്നുവെന്ന് പോലീസ് കണ്ടെത്തി.  സ്ഫോടക വസ്തുക്കൾ പലപ്പോഴായി പലരും വാങ്ങി മുബീന്റെ വീട്ടിൽ സൂക്ഷിച്ചുവെന്നും എല്ലാത്തിന്റെയും മാസ്റ്റർ മൈൻഡ് ജമേഷ മുബീൻ ആണെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News