Delhi Girl dragging Case: യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് 2 പെണ്‍കുട്ടികള്‍..!!

Delhi Girl dragging Case:  പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു.  ദാരുണമായി കൊല്ലപ്പെട്ടത് പിന്നില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയാണ് എന്നാണ് റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 10:39 AM IST
  • പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു. ദാരുണമായി കൊല്ലപ്പെട്ടത് പിന്നില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയാണ് എന്നാണ് റിപ്പോര്‍ട്ട്.
Delhi Girl dragging Case: യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് 2 പെണ്‍കുട്ടികള്‍..!!

Delhi Girl dragging Case: പുതുവത്സര ദിനത്തില്‍ രാജ്യത്തെ ഞെട്ടിച്ച "റോഡ്‌ അപകടത്തില്‍" നിര്‍ണ്ണായക വഴിത്തിരിവ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു.  ദാരുണമായി കൊല്ലപ്പെട്ടത് പിന്നില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയാണ് എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുന്ന ഡല്‍ഹി പോലീസ് ഒപ്പം യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ ചോദ്യം ചെയ്യും. സംഭവത്തിന്‍റെ സത്യമെന്ത് എന്ന് ഈ പെണ്‍കുട്ടിയില്‍ നിന്നും പോലീസ് അന്വേഷിച്ചറിയും.  സൂചനകള്‍ അനുസരിച്ച് "അപകടം" നടന്ന സമയത്ത് ഈ പെണ്‍കുട്ടി ഓടി രക്ഷപെട്ടു. 

Also Rread:  Delhi Horror: ഡല്‍ഹിയില്‍ പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്‌ 12 കിലോമീറ്റര്‍..!!  സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍   

അതേസമയം, ഇന്ന് 12 മണിക്ക് ഡല്‍ഹി പോലീസ് മാധ്യമങ്ങളെ കാണും. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇടപെട്ടിരിയ്ക്കുകയാണ്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ ശാലിനി സിംഗിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Also Read:  Delhi Horror: ഡല്‍ഹിയില്‍ പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്‌ 12 കിലോമീറ്റര്‍..!! സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍

അതേസമയം, സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. സംഭവത്തില്‍ BJP നേതാവിന്‍റെ പങ്ക് പുറത്തുവന്നതോടെ ബലാത്സംഗക്കേസ് അപകടമായി കണക്കാക്കി പോലീസ് മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തിങ്കളാഴ്ച ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിയിൽ ആളുകൾ കനത്ത പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സുൽത്താൻപുരി പോലീസ് സ്റ്റേഷന് പുറത്ത് നിരവധി ആളുകൾ തടിച്ചുകൂടി ഗതാഗതം തടയുകയും ചെയ്തു. 

ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഡൽഹിയില്‍ കനത്ത പ്രതിഷേധമാണ്  നടക്കുന്നത്.  
നിരവധി ആളുകള്‍ പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി.  ഡല്‍ഹിയില്‍ മാരിയേജ് ഇവന്‍റ്  പ്ലാനറായി ജോലി ചെയ്യുമായിരുന്നു മരിച്ച പെണ്‍കുട്ടി. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News