ആറാം ക്ലാസ്സ്‌ വിദ്യാഭ്യാസം,സൈക്കോ;ഭഗവൽസിംഗിനെ ഷാഫി കുരുക്കിയത് വർഷങ്ങൾ നീണ്ട പരിശ്രമത്തിൽ

ഇതിന് മുൻപും നിരവധി കേസുകളിൽ പ്രതിയാണ് ഷാഫി, ലൈംഗീകൃത വൈകൃതമ

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 03:22 PM IST
  • ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി
  • പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷി
  • നിർണായക തെളിവായ കൊലചെയ്യാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു
ആറാം ക്ലാസ്സ്‌ വിദ്യാഭ്യാസം,സൈക്കോ;ഭഗവൽസിംഗിനെ ഷാഫി കുരുക്കിയത് വർഷങ്ങൾ നീണ്ട പരിശ്രമത്തിൽ

കൊച്ചി: നരബലി കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫിയെന്ന് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷിയുണ്ടന്നും പോലീസ്.കേസിൽ നിർണായ തെളിവായ കൊലചെയ്യാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

കേരളം ഞെട്ടിയ കൊലപാതകങ്ങളിൽ നിർണായകമായത് പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാഫിയിലേയ്ക്ക് പോലീസ് എത്തുന്നു.എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ ഒന്നും പറയാൻ ഷാഫി തയാറായിരുന്നില്ല.

ആറാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ഷാഫി കൊടും ക്രിമിനലും സൈക്കോപ്പാത്തുമാണ്.മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഭഗവൽസിംഗിലേക്കും ഭാര്യ ലൈലയിലേയ്ക്കും അന്വേഷണം എത്തുകയായിരുന്നു.ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് സംഘത്തിന് ലഭിക്കുന്നു.
 
അതിവേഗത്തിൽ അന്വേഷണം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ പോലീസ് കഴിഞ്ഞു.ശ്രീദേവി എന്ന വ്യാജ ഫേസ്ബുക് ഐ ഡി യിലൂടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഭഗവൽസിംഗിനെ കുരുക്കിലാക്കിയത്.തുടർന്ന് കുടുംബത്തെ പൂർണ്ണമായും നിയന്ത്രിക്കുന്ന തരത്തിലേയ്ക്ക് ഷാഫിയുടെ സ്വാധീനം മാറിയെന്നുo പോലീസ് പറയുന്നു.

ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ർ പറഞ്ഞു.  കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി.കൂടുതൽ പേരെ ഷാഫി ഉപയോഗിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികൾ കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഭക്ഷിച്ചു എന്നതിന്റെ സൂചനകളും പോലീസിനുണ്ട്.കൂടാതെ സ്വർണം പണയം വെച്ചതുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News