Crime News: വീടിനുള്ളിലും ടെറസിലുമടക്കം വൻ സ്ഫോടകശേഖരം സൂക്ഷിച്ച അച്ഛനും മക്കളും അറസ്റ്റിൽ

Crime News: അന്വേഷണത്തിൽ ഇവര്‍ പടക്ക നിർമ്മാണത്തിനുവേണ്ടി ലൈസന്‍സോ മറ്റു രേഖകളോ ഒന്നും ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 06:58 AM IST
  • സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ
  • പടക്ക നിർമ്മാണത്തിനുവേണ്ട ലൈസന്‍സോ മറ്റു രേഖകളോ ഒന്നും ഇവരുടെ കയ്യിലില്ലായിരുന്നു
Crime News: വീടിനുള്ളിലും ടെറസിലുമടക്കം വൻ സ്ഫോടകശേഖരം സൂക്ഷിച്ച  അച്ഛനും മക്കളും അറസ്റ്റിൽ

കോട്ടയം: കിടങ്ങൂരിൽ അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ. കിടങ്ങൂർ  ചെമ്പിലാവ് കുന്നേൽ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ കുട്ടിച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യയേയും ഇയാളുടെ മക്കളായ ബിനോയ് മാത്യു, ബിനീഷ് മാത്യു എന്നിവരെയുമാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

Also Read: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; മാതൃസഹോദരി പോലീസ് കസ്റ്റഡിയിൽ

ഇന്നലെ  ഉച്ചയോടു കൂടി ചെമ്പിലാവ് ഭാഗത്തുള്ള ഇവരുടെ വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.  

Also Read: ലക്ഷ്മീദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് വർധിക്കും ഒപ്പം അപാര നേട്ടവും!

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവര്‍ പടക്ക നിർമ്മാണത്തിനുവേണ്ടി ലൈസന്‍സോ മറ്റു രേഖകളോ ഒന്നും ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂവരേയും പോലീസ് അറസ്റ്റു ചെയ്തത്. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.ഐ മാരായ  കുര്യൻ മാത്യു, വിനയൻ, സുധീർ പി.ആർ, സി.പി.ഓമാരായ അരുൺകുമാർ പി.സി, സന്തോഷ് കെ കെ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News