Gujarat: 200 കോടിയുടെ ഹെറോയിനുമായി പാകിസ്ഥാൻ ബോട്ട് ​ഗുജറാത്ത് തീരത്ത് പിടിയിൽ; ആറ് പാക് പൗരന്മാർ അറസ്റ്റിൽ

Pakistan: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിൻ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 02:38 PM IST
  • ബോട്ടിലെ ആറ് പാകിസ്ഥാൻ ജീവനക്കാരെയും പിടികൂടിയതായി മുതിർന്ന എടിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു
  • കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കോസ്റ്റ് ഗാർഡിന്റെയും എടിഎസിന്റെയും സംയുക്ത സംഘമാണ് മയക്കുമരുന്ന് കയറ്റിയ മത്സ്യബന്ധന ബോട്ട് കടലിന് നടുവിൽ വച്ച് തടഞ്ഞത്
  • ഹെറോയിൻ ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്
Gujarat: 200 കോടിയുടെ ഹെറോയിനുമായി പാകിസ്ഥാൻ ബോട്ട് ​ഗുജറാത്ത് തീരത്ത് പിടിയിൽ; ആറ് പാക് പൗരന്മാർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അറബിക്കടലിൽ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിൻ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിൻ പിടികൂടിയത്.

ബോട്ടിലെ ആറ് പാകിസ്ഥാൻ ജീവനക്കാരെയും പിടികൂടിയതായി മുതിർന്ന എടിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കോസ്റ്റ് ഗാർഡിന്റെയും എടിഎസിന്റെയും സംയുക്ത സംഘമാണ് മയക്കുമരുന്ന് കയറ്റിയ മത്സ്യബന്ധന ബോട്ട് കടലിന് നടുവിൽ വച്ച് തടഞ്ഞത്. ഹെറോയിൻ ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

ALSO READ: Rape case: മൂന്ന് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ് കസ്റ്റഡിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാൻ ബോട്ട് പിടികൂടി പരിശോധിച്ചത്. 40 കിലോ ഹെറോയിനുമായി ആറ് പാകിസ്ഥാൻ പൗരന്മാരെ പിടികൂടിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഹെറോയിൻ കടത്താൻ ഉപയോ​ഗിച്ച ബോട്ടും എടിഎസും കോസ്റ്റ് ഗാർഡും പിടിച്ചെടുത്തു. ​ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും മുമ്പും മയക്കുമരുന്ന് കടത്താനുള്ള സമാനമായ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ഗുജറാത്ത് തീരം വഴി ഇന്ത്യയിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്ന മയക്കുമരുന്നുമായി വിദേശ പൗരന്മാരെ പിടികൂടുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News