CPM Worker murder: 'രാഷ്ട്രീയ വൈരാ​ഗ്യം അക്രമത്തിലേക്ക് നയിച്ചു'; ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്

ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 22, 2022, 07:28 PM IST
  • മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വെട്ടി വികൃതമാക്കി
  • ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി
  • ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്
  • ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്
CPM Worker murder: 'രാഷ്ട്രീയ വൈരാ​ഗ്യം അക്രമത്തിലേക്ക് നയിച്ചു'; ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്

കണ്ണൂർ: തലശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു. ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്.  ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വെട്ടി വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. അരയ്ക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News