Crime News: കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Crime News: അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊളുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 01:40 PM IST
  • അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
  • കർണാടക കൊടക് സ്വദേശിനി നാദിറയാണ് കൊല്ലപ്പെട്ടത്
  • ഭാര്യയെ തീകൊളുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി
Crime News: കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ജോലിചെയ്യകയായിരുന്ന ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണാടക കൊടക് സ്വദേശിനി നാദിറയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.

Also Read: പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊളുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.  നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു മരിച്ച നദീറ. ഇവരുടെ ഭർത്താവായിരുന്ന റഹീം ഓട്ടോഡ്രൈവറാണ്.  ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് വീട്ടിലെത്തിയത്. നാദിറ രണ്ടു വർഷമായി പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവക്കാരിയാണ്. നാദിറ രാവിലെ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം.  ഇവിടെ വച്ചാണ് റഹീം ഇവരെ തീകൊളുത്തി കോന്നത്. ശേഷം ഇയാൾ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റിലേക്ക് ചാടുകയായിരുന്നു.

Also Read: Gajakesari Yoga: ഹർത്താലിക തീജിൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

ഫയഫോഴ്സെത്തിയാണ് റഹീമിന്റെ മൃതദേഹം പുറത്തെടുത്തത്.  റഹീം ജാമ്യത്തിലിറങ്ങിയത് മുതൽ നദീറയെ കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും തുടർന്ന് ഇവർക്ക് പോലീസ് സംരക്ഷണം നൽകിയിരുന്നുവെന്നും നദീറയുടെ സഹപ്രവർത്തകർ പറഞ്ഞത്. രാവിലെ രജിസ്ട്രറില്‍ ഒപ്പിടാന്‍ നില്‍ക്കുന്നതിനിടെ ഇയാള്‍ പിന്നിലൂടെയെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നും അകത്ത് ഇരുന്നിരുന്ന നദീറ നിലവിളിച്ചുകൊണ്ട്‌ ഓടി വരുന്നതാണ് കണ്ടതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News