Crime News: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു

Crime News Kollam: കരുകോൺ ബിസ്മി മൻസിലിൽ ഷാജഹാനാണ് ഭാര്യ അനീസയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരരിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 12:34 PM IST
  • തിങ്കളാഴ്ച രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ ഭാര്യയെ വെട്ടുകത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു
  • കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ ഉടൻ തന്നെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • അക്രമത്തിന് ശേഷം വീടിനുള്ളിൽ കയറിയ ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു
Crime News: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു

കൊല്ലം: അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കരുകോൺ ബിസ്മി മൻസിലിൽ ഷാജഹാനാണ് ഭാര്യ അനീസയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരരിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു.

തിങ്കളാഴ്ച രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ ഭാര്യയെ വെട്ടുകത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ ഉടൻ തന്നെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം വീടിനുള്ളിൽ കയറിയ ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു. അഞ്ചൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

കോട്ടയം രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

കോട്ടയം: മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം നടന്നത്. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13, 10, 7 വയസ്സുള്ള പെൺകുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴു വയസ്സുകാരി പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി മൂന്ന് പെൺമക്കളുമൊത്താണ് താമസിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News