Hyderabad Gang Rape Case: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബാലാത്സംഗം ചെയ്ത കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Hyderabad Gang Rape Case: ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 09:33 AM IST
  • ഹൈദരാബാദിൽ പെൺകുട്ടിയെ കൂട്ടബാലാത്സംഗം ചെയ്ത കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു
  • ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
  • ബാക്കിയുള്ള മൂന്ന് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്
Hyderabad Gang Rape Case: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബാലാത്സംഗം ചെയ്ത കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു; ഒരാൾ അറസ്റ്റിൽ

ഹൈദരാബാദ്: Hyderabad Gang Rape Case: ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

സാദുദ്ദീന്‍ മാലിക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒമര്‍ ഖാനാണ്. ബാക്കിയുള്ള മൂന്ന് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതിനിടയിൽ കേസില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ചെറുമകന് പങ്കുണ്ടെന്ന ആരോപണം പോലീസ് തള്ളി. ബിജെപിയുടെ ആരോപണമനുസരിച്ച് വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മകനും ഒരു മന്ത്രിയുടെ  ചെറുമകനും കേസില്‍ പങ്കുണ്ടെന്നായിരുന്നു. 

Also Read: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിനുള്ളിൽവച്ച് കൂട്ടബാലാത്സംഗം ചെയ്തു; എംഎൽഎയുടെ മകനെതിരെ ആരോപണം

കേസിൽ ടിആര്‍എസ് നേതാവിന്റെയും വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ മകനും പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എഐഎംഐഎം എംഎല്‍എയുടെ മകനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.  കൂടാതെ കൂട്ടബലാത്സംഗം നടന്നത് മെഴ്‌സിഡസ് കാറിലല്ലെന്നും ഒരു ചുവന്ന ഇന്നോവ കാറിലാണ് സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു. മെഴ്‌സിഡസ് കാര്‍ ജൂബിലി ഹില്‍സിലെ ഒരു പേസ്ട്രി കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട ശേഷം പ്രതികള്‍ ഇന്നോവയിലേക്ക് മാറുകയായിരുന്നുവെന്നാണ്. 

പീഡനത്തിനിരയായ കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്നും അതിനാല്‍ പ്രതികളെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതിനിടയിൽ എംഎല്‍എയുടെ കുടുംബം ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. മകന്‍ വാഹനത്തില്‍ നിന്നിറങ്ങി അടുത്തുള്ള കഫെയില്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് അവരുടെ വാദം. 

Also Read: നാളെ മുതൽ ശനി കുംഭ രാശിയിൽ, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കുക!

മെയ് 28 നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കോളേജ് വിദ്യാർത്ഥികളായ പ്രതികള്‍ പീഡനത്തിനിരയായ പെൺകുട്ടിയെ സുഹൃത്തിനൊപ്പം പബ്ബിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഇതിനിടെ സുഹൃത്ത് മടങ്ങിയപ്പോൾ പെൺകുട്ടി തനിച്ചാകുകയും പിന്നാലെ പബ്ബിൽ വെച്ച് സൗഹൃദത്തിലായ ഒരു ആൺകുട്ടിയേയും അവന്റെ സുഹൃത്തുക്കളുടേയും ഒപ്പം  വീട്ടിലെത്തിക്കാമെന്ന വാഗ്ദാനത്തെ തുടർന്ന് പെൺകുട്ടി പബ്ബിന് പുറത്തിറങ്ങുകയായിരുന്നു. 

Also Read: ലിച്ചിയുടെ തൊലി വലിച്ചെറിയരുത്, ഇതിലുമുണ്ട് 3 കിടിലം ഗുണങ്ങൾ! 

ശേഷം സംഘം പെൺകുട്ടിയേയും കൊണ്ട് ഒരു പേസ്ട്രി ഷോപ്പിലേക്ക് പോകുകയും പിന്നീട് ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ സംഘം കാർ പാർക്ക് ചെയ്യുകയും ഇവിടെ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ വിവരം ചോദിക്കുകയും കഴുത്തിലെ മുറിപ്പാടുകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ഒരു സംഘം ആളുകൾ ആക്രമിച്ചുവെന്ന് പെൺകുട്ടി പറഞ്ഞത്. ശേഷം കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പെൺകുട്ടി പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News