Kollam Doctor Stabbed to Death: കൊല്ലത്ത് വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഡോക്ടർ വന്ദനയുടെ അച്ഛനും അമ്മയും ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുകൊടുക്കും.  

Written by - Zee Malayalam News Desk | Last Updated : May 10, 2023, 12:06 PM IST
  • യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
  • കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
  • സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.
Kollam Doctor Stabbed to Death: കൊല്ലത്ത് വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. അത്യാഹിത വിഭാഗം ഒഴികെ ഒന്നും പ്രവർത്തിക്കില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂർണമായും അടച്ചിടും.

ബുധനാഴ്ച രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ ഉൾപ്പെടെ അഞ്ച് പേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഡോ. വന്ദനാ ദാസാണ് കുത്തേറ്റ് മരിച്ചത്. ആറ് തവണയാണ് പ്രതി വന്ദനയെ കുത്തിയത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേരെ കുത്തിയത്. 

Also Read: Doctor Stabbed To Death: ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; ഡോക്ടർമാർ സമരത്തിൽ, അത്യാഹിത വിഭാ​ഗം ഒഴികെ പ്രവർത്തിക്കില്ല

 

അടിപിടി കേസില്‍ കസ്റ്റഡിയിൽ എടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഡ്രസിങ് റൂമില്‍ വച്ച് ഇയാൾ കത്രിക ഉപയോ​ഗിച്ച് ആക്രമണം നടത്തുകയായിരുന്നു. നെഞ്ചിലും പുറത്തും ആഴത്തിൽ മുറിവേറ്റ വനിതാ ഡോക്ടർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ASI മണിലാൽ, ഹോംഗാർഡ് അലക്സുകുട്ടി, ആംബുലൻസ് ഡ്രൈവർ രാജേഷ്, സന്ദീപിൻ്റെ ബന്ധു ബിനു പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 

അതേസമയം സംഭവം നടന്ന സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതിയായ സന്ദീപ്. സ്വഭാവദൂഷ്യം, ലഹരി ഉപയോഗിക്കൽ എന്നീ കാരണങ്ങളാൽ പ്രതി സസ്പെൻഷനിലായിരുന്നു. വന്ദനയുടെ കഴുത്തിലും തലയിലും വയറിലും പ്രതി കുത്തി. ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ കൂട്ടത്തോടെ എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്. ഇതിനിടെയാണ് ഒരു ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റത്. 

വന്ദനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഡോക്ടറുടെ നാടായ കോട്ടയത്ത് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News