Number 18 Hotel : ഹോട്ടൽ 18 പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അഞ്ജലിക്കെതിരെ അന്വേഷണം

റിപ്പോർട്ടുകൾ അനുസരിച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ പേര് അഞ്ജലി റീമദേവ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചുവെന്നാണ് പരാതി. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 02:54 PM IST
  • പേരുവെളിപ്പെടുത്തിയ സംഭവത്തിൽ ഇര ഇതിനോടകം പരാതി നൽകിയിട്ടുണ്ടെന്ന് ഇതേ കുറിച്ച് അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
  • പരാതിയിൽ സത്യമുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് അറിയിച്ചിട്ടുണ്ട്.
  • റിപ്പോർട്ടുകൾ അനുസരിച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ പേര് അഞ്ജലി റീമദേവ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചുവെന്നാണ് പരാതി.
  • സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സൈബർ സെല്ലിനെ ചുമത്തപ്പെടുത്തി.
Number 18 Hotel : ഹോട്ടൽ 18 പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അഞ്ജലിക്കെതിരെ അന്വേഷണം

Kozhikode : ഹോട്ടൽ 18 പീഡനക്കേസിൽ പ്രതിയായ അഞ്ജലി റീമദേവ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരുവെളിപ്പെടുത്തിയ സംഭവത്തിൽ ഇര ഇതിനോടകം പരാതി നൽകിയിട്ടുണ്ടെന്ന് ഇതേ കുറിച്ച് അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പരാതിയിൽ സത്യമുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ പേര് അഞ്ജലി റീമദേവ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചുവെന്നാണ് പരാതി. ഇതിനെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സൈബർ സെല്ലിനെ ചുമത്തപ്പെടുത്തി. അതേസമയം അഞ്ജലിക്കെതിരെ കോഴിക്കോട് ജില്ലയിൽ പരാതിയുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ  വ്യക്തമാക്കി. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും, പ്രായപൂർത്തിയാകാത്ത മകളെയും കൊണ്ട് പലസ്ഥലങ്ങളിലും എത്തിയത് അമ്മയാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോയിൽ അഞ്ജലി പറഞ്ഞിരുന്നു.

ALSO READ: റോയി വയലാട്ടിനെ അറിയാം, കൊച്ചിയിൽ പോയിട്ട് രണ്ട് വർഷം- അഞ്ജലിയുടെ പുതിയ വീഡിയോ

കേസ് കള്ളമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾ തനിക്കും തൻറെ ജീവനക്കാർക്കും വളരെ അധികം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും അഞ്ജലി റീമദേവ് പുറത്ത്‌വിട്ട വിഡിയോയിൽ പറഞ്ഞിരുന്നു. വട്ടിപലിശ ഇടപാട് തെറ്റിയപ്പോളും ടെർമിനേഷൻ  ലെറ്റർ നൽകിയപ്പോളും  മാത്രം  ഉയർന്നു വന്ന  പീഡന പരാതിയും  പോക്സോ കേസുമാണിതെന്ന് അഞ്ജലി പറഞ്ഞിരുന്നു. നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി  അഭ്യർത്ഥിക്കുന്നു.ഇവർക്ക്  പിന്നിൽ ആരെന്നു അറിയാൻ  എനിക്കും ആകംക്ഷ ഉണ്ടെന്നും അഞ്ജലി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ALSO READ: Big Breaking | വിദേശ രാജ്യങ്ങളിലേക്ക് അടക്കം അഞ്ജലി കുട്ടികളെ എത്തിച്ചു, ആരോപണവുമായി പരാതിക്കാരി

 

ഓഫീസിലെ രേഖകള്‍ പലതും അവര്‍(പരാതിക്കാരി) കട്ടെടുക്കുകയായിരുന്നു. റോയി വയലാട്ടിനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്പര്‍ 18 ഹോട്ടലുടമ എന്ന രീതിയില്‍ അറിയാം. എന്നാൽ താൻ കൊച്ചിയിൽ പോയിട്ട് രണ്ട് വർഷമാകുന്നു. തനിക്കെതിരായ എല്ലാ പരാതികളും വ്യാജമാണെന്നും അഞ്ജലി തൻറെ വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട് പരാതിക്കാരിയും രംഗത്തെത്തിയിരുന്നു.

ALSO READ: Kochi Models Death | പ്രതിയാക്കിയത് പോലീസ് തിരക്കഥ, ചോദ്യംചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നും പ്രതികൾ

അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ കണ്ണിയാണെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിനെ കുറിച്ച് പൊലീസിൽ അറിയിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ആരോപണങ്ങളിൽ തന്റെ മകളെ വലിച്ചിഴച്ച് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ ആരോപണങ്ങൾക്ക് പിന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു. അതേസമയം കേസിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News