Crime: പരാതിയുമായി വിദ്യാർത്ഥിനികൾ; പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ

Parallel college owner arrested in POCSO case: രണ്ട് വിദ്യാർത്ഥിനികളാണ് അലിയ്ക്ക് എതിരെ പരാതി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2023, 08:04 PM IST
  • അതിക്രമത്തിന് ഇരയായ പെൺകുട്ടികൾ വാർഡ് കൗൺസിലറെ വിവരം അറിയിച്ചു.
  • വാർഡ് കൗൺസിലർ സ്കൂൾ പ്രിൻസിപ്പൽ വഴി പോലീസിൽ പരാതി നൽകി.
  • ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Crime: പരാതിയുമായി വിദ്യാർത്ഥിനികൾ; പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. ആനക്കര പോട്ടൂർ സ്വദേശി അലി (64) ആണ് പിടിയിലായത്. ഇയാൾ കുമാരനെല്ലൂരിലാണ് പാരലൽ കോളേജ് നടത്തുന്നത്. 

 രണ്ട് വിദ്യാർഥിനികളാണ് അലിയ്ക്ക് എതിരെ പരാതി നൽകിയത്. ഈ രണ്ട് വ്യത്യസ്ത പരാതികളിലാണ് അലിയെ അറസ്റ്റ് ചെയ്തത്. അതിക്രമത്തിന് ഇരയായ പെൺകുട്ടികൾ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാർഡ് കൗൺസിലർ സ്കൂൾ പ്രിൻസിപ്പൽ വഴി പോലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ALSO READ: തലസ്ഥാനത്ത് മഴക്കെടുതി; 6 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍

മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു; സംഭവം മാന്നാറിൽ

ആലപ്പുഴ: മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. കുട്ടൻപേരുർ കൃപാസദനത്തിൽ മിഥുനാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. നാല് വയസ്സുകാരൻ മകൻ ഡെൽവിനെ കഴുത്തുഞെരിച്ചാണ് മിഥുൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നത്. 

മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മിഥുൻ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെയായിട്ടും മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ സംശയം തോന്നിയ മിഥുന്റെ മാതാപിതാക്കൾ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മിഥുനെയും ഡെൽവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്നമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News