മൊബൈലിൽ സ്വകാര്യമായി പോൺ കണ്ടാൽ കേസില്ല, ഹൈക്കോടതിയുടെ ഉത്തരവ് ഇപ്രകാരം

റോഡരികില്‍നിന്ന് മൊബൈല്‍ ഫോണിൽ അശ്ലീല വീഡിയോ കണ്ട എറണാകുളം കറുകുറ്റി സ്വദേശിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 12:05 PM IST
  • മറ്റാരും കാണാതെ അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോ എന്ന് കോടതി പരിശോധിച്ചു
  • എറണാകുളം കറുകുറ്റി സ്വദേശിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി
  • ഇയാൾക്കെതിരെയുള്ള കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി
മൊബൈലിൽ സ്വകാര്യമായി പോൺ കണ്ടാൽ കേസില്ല, ഹൈക്കോടതിയുടെ ഉത്തരവ് ഇപ്രകാരം

കൊച്ചി: മൊബൈൽ ഫോണിൽ സ്വകാര്യമായി പോൺ വീഡിയോകൾ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം പ്രവർത്തികൾ കുറ്റകരമാകുന്നത് അശ്ലീല വിഡിയോ/ ചിത്രം വിതരണം ചെയ്യുകയോ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോഴാണെന്നും കോടതി നിരീക്ഷിച്ചു.  ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് നിരീക്ഷണം നടത്തിയത്.

റോഡരികില്‍നിന്ന് മൊബൈല്‍ ഫോണിൽ അശ്ലീല വീഡിയോ കണ്ട എറണാകുളം കറുകുറ്റി സ്വദേശിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഇയാൾക്കെതിരെയുള്ള കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

മറ്റാരും കാണാതെ അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോ എന്ന് കോടതി പരിശോധിച്ചു. നൂറ്റാണ്ടുകളായി അശ്ലീല സാഹിത്യം നിലവിലുണ്ട് ഇപ്പോൾ അത് ഡിജിറ്റലായും ലഭിക്കുന്നുണ്ട്. ഇതൊരു സ്വകാര്യമായ കാര്യമാണെന്നും ഇതിൽ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റമാണെന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗീകത കുറ്റമല്ലെന്നും കോടതി വ്യക്തമാക്കി.

ആലുവയിലെ റോഡിൽ അശ്ലീല വീഡിയോ കണ്ടിരുന്ന ഹർജിക്കാരനെയാണ് സ്ഥലത്ത് പെട്രോളിങ്ങ് നടത്തിയിരുന്ന പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. ഇത് റദ്ദാക്കണം എന്നാണ് കോടതി ഉത്തരവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News