രാത്രിയിൽ വീടിന്റെ സമീപം ഒളിച്ചിരുന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്നാറിൽ ഒരാൾ പിടിയിൽ

പോലീസ് നടത്തിയ തിരച്ചലിലാണ് മനോജിനെ പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 06:39 PM IST
  • സെപ്റ്റംബർ ഒന്നാം തീയതി വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
  • വീട്ടിൽ വസ്ത്രം മാറുകയായിരുന്ന പെൺകുട്ടിയുടെ മുറിയുടെ സമീപം മനോജ് വന്ന് ഒളിച്ചിരിക്കുകയായിരുന്നു.
  • തുടർന്ന് പ്രതി കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ബഹളം വെക്കുകയായിരുന്നു
രാത്രിയിൽ വീടിന്റെ സമീപം ഒളിച്ചിരുന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്നാറിൽ ഒരാൾ പിടിയിൽ

മൂന്നാർ : മാട്ടുപ്പെട്ടിയിൽ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ  മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടക്കാട് ഡിവിഷൻ മനോജിനെ മൂന്നാർ പോലീസ് പിടികൂടി. രാത്രിയിൽ പെൺകുട്ടിയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ തിരച്ചലിൽ മനോജിനെ പിടികൂടുകയായിരുന്നു.

സെപ്റ്റംബർ ഒന്നാം തീയതി വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടിൽ വസ്ത്രം മാറുകയായിരുന്ന പെൺകുട്ടിയുടെ മുറിയുടെ സമീപം മനോജ് വന്ന് ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് പ്രതി കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ബഹളം വെച്ചു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു.

ALSO READ : Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. മനോജിനെ പോലീസ് ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ എസ് എച്ച്  ഒ രാജൻ കെ അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News