Sexual Assault: റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77കാരൻ അറസ്റ്റിൽ

Sexual assault against children: റോഡരികിൽ ഉറങ്ങിക്കിടന്ന അതിഥിത്തൊഴിലാളികളുടെ കുഞ്ഞാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പാലക്കാട് വില്ലൂന്നി സ്വദേശിയായ എഴുപത്തിയേഴുകാരനെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 09:42 AM IST
  • ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് അൻപത് മീറ്ററോളം അകലെ കൊണ്ടുപോയി ഇയാൾ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്
  • കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന രക്ഷിതാക്കൾ ഓടിയെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു
Sexual Assault: റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77കാരൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നടുപ്പൂണിയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. റോഡരികിൽ ഉറങ്ങിക്കിടന്ന അതിഥിത്തൊഴിലാളികളുടെ കുഞ്ഞാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പാലക്കാട് വില്ലൂന്നി സ്വദേശിയായ എഴുപത്തിയേഴുകാരനെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് അൻപത് മീറ്ററോളം അകലെ കൊണ്ടുപോയി ഇയാൾ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന രക്ഷിതാക്കൾ ഓടിയെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അതിഥിത്തൊഴിലാളി കുടുബം ജോലിതേടി കഴിഞ്ഞദിവസമാണ് കേരളത്തിലെത്തിയത്.

നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോത്തൻകോട് മഞ്ഞമലയിൽ സുരിത - സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. വെളുപ്പിനെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് കുഞ്ഞിന്റെ പിതാവ് സജി പോത്തൻകോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയാണ് കുട്ടിയെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്. കിണറിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പോലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മാതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. അർധരാത്രി രണ്ട് മണിയോട് കൂടിയാണ് കുട്ടിയെ കാണാതായത്. പുറകുവശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News