Gangesananda: ലിംഗം മുറിക്കാൻ യൂടൂബിൽ നോക്കി പഠിച്ചു, ഗംഗേശാനന്ദയുടെ കേസിൽ ട്വിസ്റ്റ് ഇങ്ങനെ

പരാതിക്കാരിക്കും സ്വാമിയുടെ സഹായിക്കും ഒരുമിച്ച് ജീവിക്കാൻ തടസ്സമെന്ന് കണ്ടാണ് ഇരുവരും സ്വാമിയെ ആക്രമിച്ചതെന്നാണ് അന്വേഷണം സംഘം പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 07:17 PM IST
  • സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് നേരത്തെ സംശയിച്ചിരുന്നു
  • നിയമോപദേശം അനുകൂലമായാൽ പരാതിക്കാരിയേയും കാമുകനെയും പ്രതിചേർത്ത് കുറ്റപത്രം
  • ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയത് പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്തിലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും പരാതിക്കാരി
Gangesananda: ലിംഗം മുറിക്കാൻ യൂടൂബിൽ നോക്കി പഠിച്ചു, ഗംഗേശാനന്ദയുടെ കേസിൽ ട്വിസ്റ്റ് ഇങ്ങനെ

തിരുവനന്തപുരം:  സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ പുതിയ ട്വിസ്റ്റ്. കേസിൽ പരാതിക്കാരിയും സ്വാമിയുടെ സഹായിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് എല്ലാത്തിൻറെയും പിന്നിലെന്ന് പോലീസിൻറെ കണ്ടെത്തൽ. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ലിംഗം മുറിച്ച് മാറ്റുകയായിരുന്നെന്നാണ് ആദ്യം പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

പരാതിക്കാരിക്കും സ്വാമിയുടെ സഹായിക്കും ഒരുമിച്ച് ജീവിക്കാൻ തടസ്സമെന്ന് കണ്ടാണ് ഇരുവരും സ്വാമിയെ ആക്രമിച്ചതെന്നാണ് അന്വേഷണം സംഘം പറയുന്നത്. സമയമെടുത്ത് തയ്യറാക്കിയ തിരക്കഥയാണ് ഇതിന് പിന്നിൽ.

അന്വേഷിച്ച് കണ്ടെത്തി ഒടുവിൽ

ലിംഗം മുറിക്കുന്നത് ഇൻറർനെറ്റിൽ നിന്നും ദൃശ്യങ്ങൾ സഹിതം കണ്ട് മനസ്സിലാക്കിയായിരുന്നു നീക്കങ്ങൾ. ഇതിനായുള്ള ചർച്ചകൾക്കായി വർക്കലയിലും, കൊല്ലത്തും അടക്കം ഇരുവരും കൂടിക്കാഴ്ചകൾ നടത്തുകയും വിഷയം ചർച്ച ചെയ്യുകയും ചെയ്തു. പീഡിപ്പിക്കാൻ ശ്രമിക്കുന്നിതിനിടയിൽ പ്രതിരോധിക്കാനായാണ് ഇത്തരമൊരു കാര്യമെന്ന് വരുത്തി തീർക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം.

പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ സ്വാമിക്കുള്ള സ്വാധീനമാണ്  ഇവരെ കുറ്റകൃത്യത്തിലേക്ക് തിരിച്ചത്. ഇത് മൂലം തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ പ്രയാസമാകും എന്നും ഇവർ കരുതിയിരുന്നതായി  പോലീസ് ചൂണ്ടിക്കാട്ടുന്നു.

2017-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആദ്യം തന്നെ പീഢിപ്പിക്കാൻ സ്വാമി ശ്രമിച്ചെന്ന് പറഞ്ഞ പെൺകുട്ടി പിന്നീട് മൊഴി മാറ്റിയതാണ് കേസിൽ ശാസ്ത്രീയമായ അന്വേഷണത്തിലേക്ക് പോലീസിനെ എത്തിച്ചത്.സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ സംഭവം നടക്കുന്നതിനു രണ്ടു മാസം മുൻപു പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായുള്ള മൊബൈൽ ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ടായിരുന്നു സംഭവത്തിൽ നിർണായകമായി തീർന്നത്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News