പോപ്പുലർ ഫ്രണ്ട് നേതാവിന് ഖുറാനിൽ ഒളിപ്പിച്ച് സിം ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

 അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വിയ്യൂര്‍ പോലീസ് എന്‍.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 5, 2022, 11:30 AM IST
  • സംഭവത്തില്‍ വിയ്യൂര്‍ പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്
  • വിശദാംശങ്ങള്‍ വിയ്യൂര്‍ പോലീസ് എന്‍.ഐ.എയ്ക്ക് കൈമാറി
  • ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ നേതാവാണ് ടിഎസ് സൈനുദ്ദീൻ
പോപ്പുലർ ഫ്രണ്ട് നേതാവിന് ഖുറാനിൽ ഒളിപ്പിച്ച് സിം ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശ്ശൂർ: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് ഖുർആനിൽ ഒളിപ്പിച്ച് സിം കടത്താന്‍ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞ 31നാണ് സംഭവം.പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ്. സൈനുദ്ദീനാണ് ബന്ധുക്കള്‍ സിം നൽകാൻ ശ്രമിച്ചത്.

ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ , സഹോദരന്‍ മുഹമ്മദ്ദ് നാസര്‍ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്.ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ വിയ്യൂര്‍ പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വിയ്യൂര്‍ പോലീസ് എന്‍.ഐ.എയ്ക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് രഹസ്യാന്വേഷണ വിഭാഗത്തിൻറെയും പദ്ധതി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News