Sreenivasan Murder Case: 2 പേർ പിടിയിൽ; ഇതിൽ ഒരാൾ ശ്രീനിവാസനെ നേരിട്ട് വെട്ടിയ ആൾ

Sreenivasan Murder Case: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത് എന്നാണ്  സൂചന.   

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 11:38 AM IST
  • ശ്രീനിവാസന്റെ കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ
  • ശ്രീനിവാസനെ വെട്ടിയ ആളും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത്
  • കൊലപാതകത്തിൽ ആറുപേരാണ് നേരിട്ട് പങ്കെടുത്തത്
Sreenivasan Murder Case: 2 പേർ പിടിയിൽ; ഇതിൽ ഒരാൾ ശ്രീനിവാസനെ നേരിട്ട് വെട്ടിയ ആൾ

പാലക്കാട്: Sreenivasan Murder Case: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത് എന്നാണ്  സൂചന. കൊലപാതകത്തിൽ ആറുപേരാണ് നേരിട്ട് പങ്കെടുത്തത്. 

കേസിൽ കൂടുതൽ അറസ്റ്റുകളും ഇന്നുണ്ടാകുമെന്നാണ് സൂചന.  കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒരാളായ ഇഖ്ബാലിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാൾ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിരുന്നു.  മാത്രമല്ല സംഘത്തിന് അകമ്പടി പോപ്പ് മാരുതി കാറിലാണ് ആയുധങ്ങൾ എത്തിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: Sreenivasan Murder : ശ്രീനിവാസൻ വധക്കേസ്; 2 പേർ പിടിയിൽ, കൊലയാളി സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിച്ചതായി ഐജി അശോക് യാദവ്

പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയിലാണ്  ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ അറസ്റ്റ് ചെയ്തത്.  പോലീസിനു ലഭിച്ച തെളിവുകളിൽ നിന്നും ശ്രീനിവാസനെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിപുലമായ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ്.  പ്രതികൾക്ക് അഭയം നൽകുന്നത് മസ്ജിദുകളിലാണെന്നാണ് സൂചന. 

കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്തുനിന്നുമാണ് പിടികൂടിയത്. ഇതിന് പുറമേ പ്രതികൾക്ക് ഇവിടെ അഭയം നൽകുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 

Also Read: ട്വിറ്റർ ഇനി ഇലോൺ മസ്‌കിന് സ്വന്തം; വിമർശകരും ട്വിറ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക്

വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്.  എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.

ഇതിനിടയിൽ സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News