കേരളം വിറ്റു തുലക്കുന്ന പലതും പുറത്ത് വരും, ഒരു പ്രധാനപ്പെട്ട ആളെ കൂടി ചോദ്യം ചെയ്യാനുണ്ട്-സ്വപ്ന സുരേഷ് | Swapna Suresh

ഒരു സുപ്രധാന വ്യക്തിയെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും അതിൻറെ സിഎമ്മിൻറെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആണെന്നും ഇതുവഴി നിരവധി വിവരങ്ങൾ പുറത്തു വരുമെന്നും സ്വപ്ന വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 03:15 PM IST
  • ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും സ്വപ്ന വ്യക്തമാക്കി
  • സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന പ്രതികരിച്ചു
  • മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്
കേരളം വിറ്റു തുലക്കുന്ന പലതും പുറത്ത് വരും, ഒരു പ്രധാനപ്പെട്ട ആളെ കൂടി ചോദ്യം ചെയ്യാനുണ്ട്-സ്വപ്ന സുരേഷ് | Swapna Suresh

ബാംഗ്ലൂർ:  കേരളം വിറ്റ് തുലക്കാനിരുന്ന പലതും പുറത്ത് വരാനുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചെന്നും സ്വപ്ന ആരോപിക്കുന്നു. എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കും.

ഒരു സുപ്രധാന വ്യക്തിയെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും അതിൻറെ സിഎമ്മിൻറെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആണെന്നും ഇതുവഴി നിരവധി വിവരങ്ങൾ പുറത്തു വരുമെന്നും സ്വപ്ന വ്യക്തമാക്കി.ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.  ബിരിയാണി ചെമ്പ് ആരോപണവും സ്വപ്ന ഇത്തവണയും ചൂണ്ടിക്കാട്ടി.

സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന പ്രതികരിച്ചു. ലൈഫ് മിഷൻ കോഴ ഇടപാടിലെ  കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കോഴ ഇടപാടിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായെന്ന് ഇഡി അറിയിച്ചു. ലൈഫ് മിഷൻ കോഴ കേസിലെ ആദ്യ അറസ്റ്റാണിത്. സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് കേസിൽ നേരത്തെ ശിവശങ്കർ 90 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ ശിവശങ്കർ അറസ്റ്റിലായിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News