Thrikkakkara Gold Smuggling: നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ

Thrikkakkara Gold Smuggling:  ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിൻ അറസ്റ്റിൽ.   

Written by - Ajitha Kumari | Last Updated : Apr 28, 2022, 12:30 PM IST
  • ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ
  • മുഖ്യപ്രതിയായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിൻ ആണ് അറസ്റ്റിലായത്
  • ഇന്ന് ഉച്ചയോടെ ഷാബിന്റെ അറസ്റ്റ് രേഖപ്പെടുത്തും
Thrikkakkara Gold Smuggling: നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ

കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിൻ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ഷാബിൻ പോലീസ് പിടിയിലായത്. 

ഇന്ന് ഉച്ചയോടെ ഷാബിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കള്ളക്കടത്തിൽ പങ്കാളിയായ തുരുത്തുമ്മേൽ സിറാജ് എന്നയാളും കസ്റ്റംസിന്‍റെ  പിടിയിലായിട്ടുണ്ട്. സിറാജിന്റെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വർണം എത്തിയത്. കൂടാതെ സിനിമാ നിർമാതാവായ മറ്റൊരു പ്രതി സിറാജുദ്ദീൻ നിലവിൽ ഒളിവിലാണ്. ഇയാൾ വിദേശത്താണെന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കസ്റ്റംസ് തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

Also Read: Vijay Babu Case: വിജയ് ബാബു മുൻകൂർ ജ്യാമ്യത്തിന് അപേക്ഷ നൽകിയേക്കും, എങ്ങനെയും രക്ഷപ്പെടാൻ നീക്കം

മാത്രമല്ല ഇയാളോട് അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നൽകിയിട്ടുണ്ട്.  ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്ന് രണ്ടുകിലോ 232 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈ മാസം 17 ന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് ഈ യന്ത്രമെത്തിയത്. 

പരിശോധനക്ക് ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടെങ്കിലും രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിക്കുകയും വീണ്ടും പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് സ്വർണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെതന്നെ ചോദ്യം ചെയ്തിരുന്നു. 

Also Read: Subair Murder Case: കേസിലെ പ്രതികളുമായി തെളിവെടുപ്പ് ഇന്ന്

അദ്ദേഹത്തിൻറെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു. മുൻപും ഇതുപോലെ വലിയ യന്ത്രങ്ങളുടെ മറവിൽ ഇവർ സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്ന സംശയവും കസ്റ്റംസിനുണ്ട്. പ്രതികളെ നേരിട്ട് ചോദ്യം ചെയ്താലേ മുമ്പ് നടത്തിയ കളളക്കടത്ത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കൂവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇതിനിടയിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് ആയുധമാക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവായ നഗരസഭ വൈസ് ചെയർമാനെതിരെയുള്ള സ്വർണക്കടത്ത് ആരോപണം പ്രചാരണ വിഷയമാക്കാനാണ്  പ്രതിപക്ഷത്തിന്റെ നീക്കം. 

Also Read: Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..! 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച കോട്ട എങ്ങനെ തിരിച്ചുപിടിക്കാം എന്ന ചിന്തയിലിരിക്കവെയാണ് ഇങ്ങനൊരു തുറുപ്പ് ചീട്ട് എൽഡിഎഫിന് ലഭിക്കുന്നത്. മാത്രമല്ല വൈസ് ചെയർമാനും ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ സമരം പ്രതിപക്ഷം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News