ലഹരി പാർട്ടി: തെലുങ്കു നടിയും വിഐപികളുടെ മക്കളും ഉൾപ്പെടെ 142 പേർ അറസ്റ്റിൽ

ഹൈദരാബാദ്∙ നഗരത്തിലെ ആഡംബര ഹോട്ടലിൽ ലഹരിമരുന്ന് പാർട്ടിക്കിടെ ഹൈദരാബാദ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ചലച്ചിത്ര താരങ്ങളും  വിഐപികളുമടക്കം 142 പേർ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ബഞ്ചാര ഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടത്തിയ പാർട്ടിക്കിടെയായിരുന്നു പോലീസ് റെയ്‌ഡ്. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 09:56 AM IST
  • ഹൈദരാബാദ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ചലച്ചിത്ര താരങ്ങളും വിഐപികളുമടക്കം 142 പേർ അറസ്റ്റിൽ
  • ബഞ്ചാര ഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടത്തിയ പാർട്ടിക്കിടെയായിരുന്നു പോലീസ് റെയ്‌ഡ്
  • ഹൈദരാബാദ് പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയത്
ലഹരി പാർട്ടി: തെലുങ്കു നടിയും വിഐപികളുടെ മക്കളും ഉൾപ്പെടെ 142 പേർ അറസ്റ്റിൽ

ഹൈദരാബാദ്∙ നഗരത്തിലെ ആഡംബര ഹോട്ടലിൽ ലഹരിമരുന്ന് പാർട്ടിക്കിടെ ഹൈദരാബാദ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ചലച്ചിത്ര താരങ്ങളും  വിഐപികളുമടക്കം 142 പേർ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ബഞ്ചാര ഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടത്തിയ പാർട്ടിക്കിടെയായിരുന്നു പോലീസ് റെയ്‌ഡ്. 

ഹൈദരാബാദ് പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയത്.  പരിശോധനയിൽ പാർട്ടിയിൽ ലഹരി മരുന്ന് വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഹോട്ടലിൽ നിന്നും നിരോധിത മയക്കു മരുന്നായ കൊക്കെയ്ൻ ഉൾപ്പെടെ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. 

Also Read: Aryan Khan Drug Case: കൂറുമാറിയ സാക്ഷി പ്രഭാകർ സെയിൽ മരിച്ചു

ഇതിനിടയിൽ ജോലിയിൽ വീഴ്ച വരുത്തിയതിന് ബഞ്ജാര സ്റ്റേഷൻ ഹൗസ് ഓഫിസറെ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ബഞ്ജാര സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണർ എം. സുദർശന് മെമോയും നൽകി. 

Also Read: Petrol Diesel Price Hike: ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു; നട്ടം തിരിഞ്ഞ് പമ്പുടമകളും 

ലഹരിപ്പാർട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരിൽ തെലുങ്കു നടി നിഹാരിക കോനിഡേലയും നടൻ നാഗ ബാബുവിന്റെ മകൾ, ബിഗ് ബോസ് തെലുങ്ക് ഷോയുടെ വിജയിയും ഗായകനുമായ രാഹുൽ, സംസ്ഥാനത്തെ മുതിർന്ന സീനിയർ പോലീസ് ഓഫിസറുടെ മകളും, തെലുങ്കു ദേശം എംപിയുടെ മകൻ എന്നിവരും ഉൾപ്പെടുന്നതായാണ് സൂചന. ഖമ്മം ജില്ലയിലെ മുൻ എംപിയുടെ മകളുടെ ഉസ്ദാമസ്ഥതയിലുള്ളതാണ് ഹോട്ടലിലെ പബ്ബ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News