Vijay Babu Sexual Assault Case: ബലാത്സംഗ കേസ് : നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല

മെയ് 30ന് നാട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതോടെയാണ് വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 27, 2022, 05:36 PM IST
  • കേസടുത്തത് അറിയാതെയാണ് താൻ രാജ്യം വിട്ടതെന്ന് നടൻ കോടതിയിൽ അറിയിച്ചു.
  • എന്നാൽ കേസെടുത്തതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
  • അതിനാൽ തന്നെ നടന് മുൻ‌കൂർ ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയും ചെയ്തു.
  • മെയ് 30ന് നാട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതോടെയാണ് വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.
Vijay Babu Sexual Assault Case:  ബലാത്സംഗ കേസ് : നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല

കൊച്ചി:  നടിയെ ബലാത്സംഗം ചെയ്ത കേസിൽ  നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസിലെ വാദം തിങ്കളാഴ്ച തുടരും. കേസടുത്തത് അറിയാതെയാണ് താൻ രാജ്യം വിട്ടതെന്ന്  നടൻ കോടതിയിൽ അറിയിച്ചു. എന്നാൽ കേസെടുത്തതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ നടന് മുൻ‌കൂർ ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയും ചെയ്തു.

മെയ് 30ന് നാട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതോടെയാണ് വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.  30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ  ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  പ്രതി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും, പരാതിക്കാരിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും , അതിനാൽ തന്നെ മുൻ‌കൂർ ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പരാതിക്കാരിയും ഇതേ ആവശ്യം കോടതിയെ അറിയിച്ചിരുന്നു.

ALSO READ: Vijay Babu sexual assault case: വിജയ് ബാബു നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യും, സഹായിച്ചവരെ ചോദ്യം ചെയ്യുമെന്നും കമ്മീഷണർ

30ന് വിജയ് ബാബു കൊച്ചിയിലെത്തിയാൽ നടനെ അറസ്റ്റ് ചെയ്യുമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്. തുടർന്ന് വിജയ് ബാബുവിനെ കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ കോടതി നിർദേശങ്ങൾ പരി​ഗണിച്ചാകും. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് അറസ്റ്റെന്നും എച്ച് നാ​ഗരാജു പറഞ്ഞു. വിജയ് ബാബുവിനെ സഹായിച്ചവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പുതുതായി നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും ഉപഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

അതിനിടെ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് ദുബായിൽ എത്തിച്ച് നൽകിയ യുവനടിയെ പോലീസ് ചോദ്യം ചെയ്യും. നേരിട്ടെത്തിയാണ് നടി വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ്  കൈമാറിയത്. രണ്ട് ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ എത്തിച്ച് നൽകിയതെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News