Murder: രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് ചോദ്യംചെയ്ത ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു; സംഭവം ബെംഗളൂരുവിൽ

Crime News: ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത് മദ്യപിച്ചശേഷം ഒരുമണിയോടെ ആയിരുന്നു ഉമേഷ് വീട്ടിലെത്തിയത്. ഈ സമയം ഉമേഷിന്റെ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 09:51 AM IST
  • ഫോണില്‍ സംസാരിക്കുന്നത് ചോദ്യംചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യ
  • ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമിയെയാണ് ഭാര്യ കൊന്നത്
  • സംഭവം നടന്നത് ബുധനാഴ്ച രാത്രിയാണ്
Murder: രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് ചോദ്യംചെയ്ത ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് ചോദ്യംചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യ. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമിയെയാണ് ഭാര്യ കൊന്നത്. സംഭവം നടന്നത് ബുധനാഴ്ച രാത്രിയാണ്. പോലീസ് ഉമേഷിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു.

Also Read: Aditya Mangal Rajyoga: 6 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

നഗരത്തിലെ സ്വകാര്യകോളേജിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഉമേഷ് ധാമി. ഇതേ കോളേജിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാളുടെ ഭാര്യ മനീഷ. ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത് മദ്യപിച്ചശേഷം ഒരുമണിയോടെ ആയിരുന്നു ഉമേഷ് വീട്ടിലെത്തിയത്. ഈ സമയം ഉമേഷിന്റെ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യ അവിഹിത ബന്ധത്തിലുള്ള ആളുമായിട്ടാണ് സംസാരിക്കുന്നതെന്ന് ഉമേഷ് ആരോപിക്കുകയും ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് മനീഷ കത്തിയെടുത്ത് ഭർത്താവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: LPG Cylinder Price: ക്രിസ്മസിന് മുൻപ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

കുത്തുകൊണ്ട ഉമേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ ബഹളം കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മനീഷയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഉമേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News