ഡിഫ്തീരിയ ബാധിച്ച രോഗികളുടെ ചുറ്റും താമസിക്കുന്ന നൂറുപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം

ഡിഫ് തീരിയ  ബാധിച്ച രോഗികളുടെ ചുറ്റും താമസിക്കുന്ന നൂറുപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. കോഴിക്കോട് ജില്ലയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ പുതിയതായി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.

Last Updated : Jul 5, 2016, 07:06 PM IST
ഡിഫ്തീരിയ ബാധിച്ച രോഗികളുടെ ചുറ്റും താമസിക്കുന്ന നൂറുപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം

കോഴിക്കോട്: ഡിഫ് തീരിയ  ബാധിച്ച രോഗികളുടെ ചുറ്റും താമസിക്കുന്ന നൂറുപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. കോഴിക്കോട് ജില്ലയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ പുതിയതായി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.

കോഴിക്കോട് ഡിഎംഒ, ആരോഗ്യവകുപ്പിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളജിലെ ഉന്നത ഡോക്ടര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ 23 പേരാണ് ഡിഫ്തീരിയ ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ടുപേര്‍ മരിച്ചു. മുതിര്‍ന്ന ആളുകള്‍ക്ക് കൂടി ഡിഫ്തീരിയ ബാധിച്ച സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ യോഗം തീരുമാനിച്ചു.

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും കുത്തിവെപ്പെടുക്കും. ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ഡോക്ടറായ ഷാദിയ അടക്കം മൂന്ന് പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഡിഫ്തീരിയ കണ്ടെത്തിയത്. രോഗം ബാധിച്ചവര്‍ മാവൂര്‍, കുന്ദമംഗലം മേഖലയിലുള്ളവരാണ്. മൂന്നു പേരും ഇരുപത് വയസ്സിനു മുകളിലുള്ളവരാണ്. ‌‌‌

Trending News