ഗതാഗത കുരുക്കിൽ നിന്നും കോട്ടയത്തിന്‌ ആശ്വാസം !

Last Updated : May 5, 2016, 06:31 PM IST
ഗതാഗത കുരുക്കിൽ നിന്നും കോട്ടയത്തിന്‌  ആശ്വാസം !

കോട്ടയത്തെ പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നായ മണികൂറുകൾ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്കിൽ നിന്നും ആശ്വാസവുമായി 4 ബൈ പാസുകളാണ് നിർമാണം പൂർത്തിയായി ജനങ്ങൾക്ക്‌ നല്കിയിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിന് മുൻപുള്ള ഉമ്മൻ‌ചാണ്ടി സർക്കാരിൻറെ പുതിയ തന്ത്രമാണെന്ന് മറ്റ് പാർട്ടികൾ പറഞ്ഞാലും ഇ  നേട്ടം കോട്ടയത്തെ തിരഞ്ഞെടുപ്പിനെ സാരമായി ബധിക്കും.

 
ബൈ പാസുകൾ വന്നതോടെ വിവിദ ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നഗരത്തിലെതത്തെ തന്നെ മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ പറ്റുമെന്നുള്ളത് യാത്രക്കാരെ സംബന്ധിച്ച് വളരെ ആശ്വാസം തോന്നുന്ന കാര്യമാണ്.

കെ. കെ റോഡിൽ നിന്നുമെത്തുന്ന  യാത്രക്കാർക്ക് കോട്ടയം ടൌണിലെത്താതെതന്നെ എം.സി.റോഡിലെ ചുട്ടുവേലി  ജങ്ക്ഷനിൽ നിന്നും കഞ്ഞിക്കുഴിയിലേക്കും കളത്തിപടിയിലേക്കും യാത്ര തുടരാനും, എം.സി.റോഡിലേക്ക് എളുപ്പമെത്താനുമുളള ബൈ പാസാണ് ആദ്യത്തെത്‌.       .

നാട്ടകം സിമൻറ് കവലയിൽ നിന്നാരംഭിച്ച് തിരുവാതുക്കൽ കവല വഴി ഇല്ലിക്കലിൽ എത്തുന്നതാണ് പടിഞ്ഞാറൻ ബൈ പാസ്. എം.സി.റോഡ്‌ വഴി തിരുവനന്തപുരത്ത് ഭാഗത്തു നിന്നും  തിരിച്ചു എറണാകുളത്തേക്കും പടിഞ്ഞാറൻ ബൈ പാസ് ഉപയോഗിക്കുന്നവർക്ക് 14 കിലോമീറ്റർ വരെ ലാഭിക്കാം.

കെ.കെ.റോഡിനെ  മനോരമ  ജങ്ങ്ഷൻ വഴി മണിപ്പുഴയിൽ എം.സി.റോഡുമായി ബന്ധിപ്പിക്കുന്ന കോട്ടയം ഡെവലപ്പ്മൻറ് കോറിഡോറാണ് മൂന്നാമത്തെ   ബൈ പാസ് .വടവാതൂർ തെമ്പ്രവാൽ കടവ് റോഡിൽ കെ.കെ.റോഡിൽ വടവാതൂർ മിൽമയുടെ എതിർവശത്ത് നിന്നുമാരംബിച്ച് മോസ്കോ ജങ്ങ്ഷൻ വഴി എം.സി.റോഡിലെ സംക്രാന്തിയിൽലെത്തുന്നതാണ്  നാലാമത്തെ  ബൈ പാസ്.   

ഈ  4  ബൈ പാസുകൾ  തുറന്നതോടുകൂടി കോട്ടയത്തെ  ഗതാഗത കുരുക്ക് വളരെയധികം നിയന്ത്രിക്കാൻ സർക്കാരിനു  സാധിച്ചു. 

Trending News