മതേതര പാരമ്പര്യത്തിന്‍റെ കെട്ടുറപ്പ് തകര്‍ന്നിട്ട് ഇന്ന് ഇരിപത്തിയഞ്ചാം വര്‍ഷം

ഇന്ത്യയുടെ മതേതരത്വത്തിന് തീരാത്ത കളങ്കമേല്‍പ്പിച്ചുകൊണ്ട്‌ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇത് ഇരിപത്തിയഞ്ചാം വര്‍ഷം. കുറച്ച് തത്പര കക്ഷികളുടെ മൗന സമ്മതം ഇതില്‍ പകല്‍ പോലെ വ്യക്തം. 

Updated: Dec 6, 2017, 02:49 PM IST
മതേതര പാരമ്പര്യത്തിന്‍റെ കെട്ടുറപ്പ് തകര്‍ന്നിട്ട് ഇന്ന് ഇരിപത്തിയഞ്ചാം വര്‍ഷം

ഇന്ത്യയുടെ മതേതരത്വത്തിന് തീരാത്ത കളങ്കമേല്‍പ്പിച്ചുകൊണ്ട്‌ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇത് ഇരിപത്തിയഞ്ചാം വര്‍ഷം. കുറച്ച് തത്പര കക്ഷികളുടെ മൗന സമ്മതം ഇതില്‍ പകല്‍ പോലെ വ്യക്തം. 

കാൽനൂറ്റാണ്ടു മുൻപാണു വിവാദ ഭൂമിയായ അയോധ്യയിൽ ഒത്തുചേർന്ന ആയിരക്കണക്കിനു കർസേവകർ ബാബറി മസ്‍ജിദ് തകർത്തത്. ഭാരതത്തിന്‍റെ ചരിത്രത്തിലെ തന്നെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ഈ സംഭവം. 

രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണ് 1992 ഡിസംബര്‍ 6. അ​ന്നാ​ണ്​ ലക്ഷത്തിലധികം വരുന്ന ക​ര്‍​സേ​വ​ക​ര്‍ മു​തി​ര്‍​ന്ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അയോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദ്​ ഇ​ടി​ച്ചു ​ത​ക​ര്‍​ത്ത​ത്. തുടര്‍ന്ന് 
നടന്ന വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ളി​ല്‍ മൂവായി​ര​ത്തോ​ളം പേര്‍ കൊല്ലപ്പെട്ടു.  

​ഭാരത്തിന്‍റെ മനഃസാക്ഷിയെ ആഴത്തില്‍ മുറിവേല്പിച്ച ബാ​ബ​രി മ​സ്​​ജി​ദ്​ ദുരന്തം സംഭവിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും  ക്രി​മി​ന​ല്‍ കു​റ്റ​ത്തിന്‍റെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​വു​ക​യോ ആ​രെയും ശി​ക്ഷി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. പള്ളി നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മസ്ഥാവകാശ ത​ര്‍​ക്ക​വും ഇപ്പോഴും നി​യ​മ​യു​ദ്ധ​മാ​യി തന്നെ തു​ട​രു​ന്നു. 

പ​ള്ളി ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ ബി.​ജെ.​പി നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ദ്വാ​നി, മു​ര​ളി​മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മാ​ഭാ​ര​തി, വി.​എ​ച്ച്‌.​പി നേ​താ​വ്​ വി​ന​യ്​ ക​ത്യാ​ര്‍ എ​ന്നി​വ​ര​ട​ക്കം 12 പേ​ര്‍​ക്കെ​തി​രാ​യ വി​ചാ​ര​ണ ന​ട​പ​ടി ഇപ്പോഴും തു​ട​രു​ക​യാ​ണ്. 

ബാ​ബ​റി മസ്ജിദ് നി​ല​നി​ന്ന 2.77 ഏ​ക്ക​ര്‍ ഭൂ​മി സു​ന്നി വ​ഖ​ഫ്​ ​ബോ​ര്‍​ഡ്, നി​ര്‍​മോ​ഹി അ​ഖാ​രാ, രാം ​ല​ല്ലാ എ​ന്നി​വ​ക്ക്​ തു​ല്യ​മാ​യി പ​ങ്കു​വെ​ക്ക​ണ​മെ​ന്ന അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രാ​യ 13 അ​പ്പീ​ലു​ക​ളാ​ണ്​ സു​പ്രീം​കോ​ട​തി​യി​ല്‍ അ​ന്തി​മ​വാ​ദ​ത്തി​​ന്​ കാ​ത്തു​കി​ട​ക്കു​ന്ന​ത്. 

ചരിത്രം പരിശോധിക്കുമ്പോള്‍ ആ കറുത്ത അധ്യായത്തിന്‍റെ അണിയറ ശില്പികളായി അറിയപ്പെടുന്നത് രണ്ടുപേരുണ്ട്. ഒന്ന്, ക​ർ​സേ​വ​ക​രു​ടെ ഭ്രാ​ന്ത​മാ​യ ആ​വേ​ശ​ത്തെ ന​യി​ച്ച ലാ​ൽ​കൃ​ഷ്​​ണ അ​ദ്വാ​നിയും, രണ്ട്, ബാ​ബ​രി മ​സ്​​ജി​ദ്​ പൊ​ട്ടി​ത്ത​ക​ർ​ന്ന​പ്പോ​ൾ, രാ​ജ്യ​ത്തോ​ടു​ള്ള ക​ട​മ​ക്കു​നേ​രെ ക​ണ്ണ​ട​ച്ച അന്നത്തെ പ്രധാനമന്ത്രി  പി വി നരസിംഹ റാവുവും. 

അന്ന് അയോധ്യയില്‍ മതേതരത്വത്തിന്‍റെ മിനാരങ്ങള്‍ തകര്‍ത്തവര്‍ക്ക് അവരുടെ കര്‍മ്മഫലം ലഭിച്ചുവോ എന്നതും  ചിന്തനീയമാണ്. 

അ​ട​ൽ​ബി​ഹാ​രി വാ​ജ്​​പേ​യി​യു​ടെ നി​ഴ​ലാ​യി നി​ന്ന്​ രാ​മ​ക്ഷേ​ത്ര​മെ​ന്ന മോ​ഹം വി​റ്റ് ​കർ​സേ​വ​ക​രെ ഇ​ഷ്​​ടി​ക ചു​മ​പ്പി​ച്ചും പ​ള്ളി പൊ​ളി​ക്കാ​ൻ ഹ​രം ക​യ​റ്റി​യും രാ​ഷ്​​ട്രീ​യം ക​ളി​ച്ച ബി.​ജെ.​പി​യു​ടെ ഉ​രു​ക്കു​മ​നു​ഷ്യ​ൻ താന്‍ ലക്ഷ്യം വെ​ച്ച ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ എ​വി​ടെ​യും എത്തിച്ചേര്‍ന്നില്ല എന്ന് മാത്രമല്ല, തന്‍ വളര്‍ത്തികൊണ്ടുവന്ന പാര്‍ട്ടിയ്ക്കു തന്നെ അ​ന​ഭി​മ​ത​നാ​യി മാ​റി​പ്പോ​യി​രി​ക്കു​ന്നു. രാഷ്ട്രീയം അ​ദ്വാ​നി​യെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ബി.​ജെ.​പി​യെ കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണകക്ഷിയുമായ് വളര്‍ത്തി. എങ്കിലും പ്രധാനമന്ത്രിയാവുക എന്ന മോഹം സഫലമായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ കിട്ടിയത് അ​പ്ര​ഖ്യാ​പി​ത രാ​ഷ്​​ട്രീ​യ വ​ന​വാ​സവും.

ഇക്കാലയളവില്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്കു പ്ര​വ​ഹി​ച്ച മു​ന്ന​റി​യി​പ്പുകളെല്ലാം അ​വ​ഗ​ണി​ച്ചുകൊണ്ട് നിശബ്ദനായി നിലകൊണ്ട ന​ര​സിം​ഹ​റാ​വു സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കി​ട​യി​ൽ പോലും ഒ​റ്റ​പ്പെ​ട്ട്​ രാ​ഷ്​​ട്രീ​യ വ​ന​വാ​സ​ത്തി​നൊ​ടു​വി​ൽ നാ​ടു​നീ​ങ്ങി​യ​പ്പോ​ൾ, ശ​വ​സം​സ്​​കാ​രം പോ​ലും ഒരു മുന്‍ പ്രധാനമന്ത്രിയ്ക്കു യോജിച്ച രീതിയില്‍ ആയിരുന്നില്ല. എ.​ഐ.​സി.​സി ആ​സ്​​ഥാ​ന​ത്തി​നു​ള്ളി​ലേ​ക്കു പോ​ലും മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ്രവേശനം നിഷേധിച്ചു എന്നതും ചരിത്രം.

ബാ​ബ​റി മസ്ജിദ് തകര്‍ത്തിട്ട് കാൽ നുറ്റാണ്ട് പൂർത്തിയാകുമ്പോൾ ഈ ആക്രമണം ഇന്ത്യൻ ചരിത്രത്തിൽ കറുത്ത അദ്ധ്യായമായി ഇന്നും അവശേഷിക്കുന്നു. 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close