Covid variant JN.1: കോവിഡ് വകഭേദം JN.1 ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങിനെ പ്രതിരോധിക്കാം

Covid variant JN.1:  ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. ഒരു മരണവും കോവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2023, 04:00 PM IST
  • അടുത്തിടെ കേരളത്തില്‍ കോവിഡ്-19 വകഭേദം JN.1 സ്ഥിരീകരിച്ചിരുന്നു. കോവിഡിന്‍റെ ഈ ഉപ വകഭേദം കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്.
Covid variant JN.1: കോവിഡ് വകഭേദം JN.1 ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങിനെ പ്രതിരോധിക്കാം

Covid variant JN.1:  ചൈനയില്‍ വ്യാപിക്കുന്ന അജ്ഞാത രോഗം ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കിയിരിയ്ക്കുകയാണ്.  ഇപ്പോള്‍ ചൈനയില്‍ പടരുന്ന ശ്വാസകോശ സംബന്ധിയായ രോഗത്തിന്‍റെ നിരീക്ഷണ സമയത്ത് അജ്ഞാത വൈറസുകളോ ബാക്ടീരിയകളോ കണ്ടെത്തിയില്ല എന്നാണ് ചൈനീസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ പറയുന്നത് എന്നിരുന്നാലും ലോകം മറ്റൊരു കൊറോണ മഹാമാരിയുടെ ഭീതിയിലാണ്. 

Also Read:  Covid-19 JN.1 Variant: കോവിഡ്-19 JN.1 വകഭേദം കേരളത്തിലും!! 'അജ്ഞാത വൈറസ്' കണ്ടെത്തിയിട്ടില്ല എന്ന് ചൈന  

എന്നാല്‍, അടുത്തിടെ കേരളത്തില്‍ കോവിഡ്-19 വകഭേദം JN.1 സ്ഥിരീകരിച്ചിരുന്നു. കോവിഡിന്‍റെ ഈ ഉപ വകഭേദം കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്. 2023 സെപ്റ്റംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ കണ്ടെത്തിയ JN.1 വകഭേദം മുന്‍പ് കണ്ടെത്തിയ  BA.2.86 ന്‍റെ പിൻഗാമിയാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

Also Read:  Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം  
 
നവംബർ 18-ന് നടത്തിയ ആർടി-പിസിആർ പരിശോധനയിൽ കേരളത്തിലെ 79 വയസ്സുള്ള ഒരു സ്ത്രീക്ക്  JN.1 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇൻഫ്ലുവൻസ പോലെയുള്ള രോഗാവസ്ഥയുടെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടെങ്കിലും അവർ അണുബാധയിൽ നിന്ന് വിജയകരമായി സുഖം പ്രാപിയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. ഒരു മരണവും കോവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകൾ 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60  ആക്ടീവ് കേസുകളാണ് ഉള്ളത്. രണ്ട് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.

ആ അവസരത്തില്‍ മുന്‍ അനുഭവം മുന്നില്‍ക്കണ്ടുകൊണ്ട്  സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച്   JN.1 ഉയർന്ന സംപ്രേക്ഷണക്ഷമതയും നേരിയ ലക്ഷണങ്ങളും ഉള്ള മുൻ ഒമിക്രോണ്‍ സ്‌ട്രെയിനുകളിൽ നിന്ന് വളരെ വ്യത്യസ്തമല്ല, എന്നിരുന്നാലും ദുർബലരായ ഒരു വിഭാഗം ജനങ്ങള്‍ അപകടത്തിലായേക്കാം എന്നതിനാൽ പ്രതിരോധ നടപടികൾ പ്രധാനമാണ്. 

കോവിഡ് വകഭേദം JN.1  ലക്ഷണങ്ങള്‍ 
 
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ഗ്യാസ്ട്രോ എന്നിവ ഈ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. കൂടുതല്‍ സംക്രമണക്ഷമതയുള്ളതാണ് ഈ വൈറസ്. എന്നാല്‍, ഇതിന്‍റെ ലക്ഷണങ്ങൾ താരതമ്യേന സൗമ്യമാണ്. അതായത്, കൂടുതല്‍ ആശുപത്രിവാസം ഉണ്ടാവില്ല, വൈറസ് ബാധിച്ചവരുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാവാറില്ല  എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഈ വർഷം സെപ്റ്റംബറിൽ അമേരിക്കയിലാണ് JN.1 വൈറസ് കണ്ടെത്തിയത്. അതിനുശേഷം ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പ് അണുബാധയുണ്ടായവരിലും വാക്സിന്‍ എടുത്തവരിലും ഇത് ബാധിക്കാം. ഇത് അതിവേഗം പടരുന്ന വൈറസാണ്, സാധാരണയായി പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ചില സന്ദർഭങ്ങളിൽ ചെറിയ ദഹന പ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

പ്രതിരോധ നടപടികള്‍ 

ഇടയ്‌ക്കിടെയുള്ള ഹാൻഡ് സാനിറ്റൈസേഷൻ, ട്രിപ്ലൈ മാസ്‌കിന്‍റെ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, എന്നിവ പ്രധാനമാണ്. ഈ പ്രതിരോധ നടപടികൾ പാലിച്ചില്ലെങ്കിൽ  JN.1 കോവിഡ് വൈറസ് വ്യാപനത്തിന്‍റെ തോത് അതി തീവ്രമായിരിയ്ക്കും. 
 
സാധാരണയായി 4-5 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ മെച്ചപ്പെടും. ചില രോഗികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകാം. നിലവിൽ, ഇത് മറ്റേതൊരു വകഭേദത്തേക്കാളും ഗുരുതരമാണ് എന്നതിന്  തെളിവുകളൊന്നുമില്ല, അതിനാൽ പരിഭ്രാന്തരാകേണ്ടതില്ല.  

സാമൂഹിക അകലം പാലിക്കുന്നതിനും മാസ്ക്  ധരിക്കുന്നതിനും പുറമെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാനും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News