Diabetes Control Tips: കുതിച്ചുയരുന്ന പ്രമേഹത്തെ പിടിച്ചുകെട്ടാം! ചുരയ്ക്കയ്ക്കൊപ്പം ഈ പച്ചക്കറിയും ചേർത്ത് മാജിക്ക് ജ്യൂസ്; ഇങ്ങനെ തയ്യാറാക്കൂ

Bottle gourd juice to beat diabetes:  നിങ്ങളൊരു പ്രമേഹരോ​ഗിയാണെങ്കിൽ ഇനി പറയുന്ന മാജിക്ക് ഡ്രിങ്ക് നിങ്ങളുടെ പ്രമേഹത്തം പിടിച്ചു കെട്ടാൻ സഹായിക്കും. അതിന് പ്രധാനമായും ആവശ്യം 2 പച്ചക്കറികളാണ്. ചുരയ്ക്കയും...

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 11:04 AM IST
  • ഒരിക്കൽ പിടിപെട്ടു കഴിഞ്ഞാൽ അതിൽ നിന്നും ഒരു മോചനം ലഭിക്കുക എന്നത് അൽപ്പം കഠിനമായ കാര്യമാണ്.
  • നാം നമ്മുടെ ജീവിതരീതിയിലും ഭക്ഷണ ക്രമത്തിലും മാറ്റം കൊണ്ടുവരാൻ ശ്രമിച്ചെങ്കിൽ മാത്രമേ പ്രമേഹത്തെ നമ്മുടെ ജീവിതത്തിൽ നിന്നും തുരത്താൻ സാധിക്കു.
Diabetes Control Tips: കുതിച്ചുയരുന്ന പ്രമേഹത്തെ പിടിച്ചുകെട്ടാം! ചുരയ്ക്കയ്ക്കൊപ്പം ഈ പച്ചക്കറിയും ചേർത്ത് മാജിക്ക് ജ്യൂസ്; ഇങ്ങനെ തയ്യാറാക്കൂ

പ്രായഭേദമന്യേ ഇന്ന് എല്ലാവരേയും ബാധിക്കുന്ന ഒരു ജീവിതശൈലി രോ​ഗമാണ് പ്രമേഹം. മാറിയ ജീവിതരീതിയും അനാരോ​ഗ്യകരമായ ഭക്ഷണശീലവുമാണ് ഇതിന്റെ പ്രധാന കാരണം. ഒരിക്കൽ പിടിപെട്ടു കഴിഞ്ഞാൽ അതിൽ നിന്നും ഒരു മോചനം ലഭിക്കുക എന്നത് അൽപ്പം കഠിനമായ കാര്യമാണ്. കാരണം നാം നമ്മുടെ ജീവിതരീതിയിലും ഭക്ഷണ ക്രമത്തിലും മാറ്റം കൊണ്ടുവരാൻ ശ്രമിച്ചെങ്കിൽ മാത്രമേ  പ്രമേഹത്തെ നമ്മുടെ ജീവിതത്തിൽ നിന്നും തുരത്താൻ സാധിക്കു. പ്രധാനമായും നമ്മുടെ ഭക്ഷണക്രമം. പ്രമേഹരോ​ഗികൾ എന്ത് കഴിക്കുമ്പോഴും രണ്ടുവട്ടം ചിന്തിക്കണം. 

കാരണം ഏത് ഭക്ഷണമാണ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുക എന്നത് പറയാൻ സാധിക്കില്ല. അതുപോലെ തന്നെ വ്യായാമം. ഏതെങ്കിലും തരത്തിൽ ശരീരത്തിന് വ്യയാമം നൽകേണ്ടത് വളരെ പ്രധാനമാണ്. ഇല്ലാത്ത പക്ഷം ‌നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ പ്രമേഹമുണ്ടാക്കാൻ സാധിക്കൂ. അതുപോലെ തന്നെ പ്രമേഹ രോ​ഗികൾ രാവിലെ കഴിക്കുന്ന ഭക്ഷണത്തിന് ഏറെ പ്രധാന്യമുണ്ട്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണമാണ്. അത് നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ പലതരത്തിലുള്ള ശാരീരീക മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിൽ ചില ഭക്ഷണങ്ങൾ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുന്നു. 

അതിനാൽ നിങ്ങളൊരു പ്രമേഹരോ​ഗിയാണെങ്കിൽ ഇനി പറയുന്ന മാജിക്ക് ഡ്രിങ്ക് നിങ്ങളുടെ പ്രമേഹത്തം പിടിച്ചു കെട്ടാൻ സഹായിക്കും. അതിന് പ്രധാനമായും ആവശ്യം 2 പച്ചക്കറികളാണ്. ചുരയ്ക്കയും തക്കാളിയും ഇവ രണ്ടും ചേർത്ത് ഇനി പറയുന്ന രീതിയിൽ ജ്യൂസ് തയ്യാറാക്കി കഴിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിന് ചുരയ്ക്ക എടുത്ത് ചെറുതായി മുറിക്കുക. ശേഷം മിക്സിയിൽ ഇട്ട് അരച്ച ശേഷം അതിന്റെ നീര് എടുക്കുക. അത്തരത്തിൽ തക്കാളിയുടെ നീരും ഇതിൽ ചേർക്കുക. രണ്ടും മിക്സ് ചെയ്ത് രാവിലെ കുടിക്കുക. 

ALSO READ: ഏറെ നേരം ഇരുന്നുള്ള ഓഫീസ് ജോലി നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കുന്നോ? ഇക്കാര്യങ്ങൾ ശീലമാക്കൂ

ചുരയ്ക്ക് തക്കാളി ജ്യൂസ് കുടിക്കുന്നതിന്റെ മറ്റ് ​ഗുണങ്ങൾ

1. ചുരയ്ക്ക് തക്കാളി ജ്യൂസ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.  അതിനാൽ, നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഈ ജ്യൂസ് പതിവായി കഴിക്കാം.

2. ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്താൻ ചുരയ്ക്ക് തക്കാളി ജ്യൂസ് സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾക്ക് ഇത് ആശ്വാസം നൽകും.

3. ചുരയ്ക്ക് തക്കാളി ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോഗങ്ങൾ തടയും

4. ചുരയ്ക്ക് തക്കാളി ജ്യൂസ് കഴിക്കുന്നത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും. അങ്ങനെ, പ്രായമാകാതെ വളരെക്കാലം ചെറുപ്പമായി തുടരാം.

5. ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ജ്യൂസ് തീർച്ചയായും കുടിക്കുക. അങ്ങനെ ശരീരഭാരം നിയന്ത്രണവിധേയമാകും. കൊഴുപ്പ് കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്. 

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News