Hair split ends: മുടിയുടെ അറ്റം പിളരുന്നോ? വിഷമിക്കേണ്ട... വീട്ടിൽ തന്നെയുണ്ട് പരിഹാരം

Remove split ends: മുടിയുടെ പുറം സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലമാണ് അറ്റം പിളരുന്നത്. ഇതുമൂലം, മുടി നിർജീവവും പരുക്കനും ആയി മാറുന്നു. ഇത് മുടിയുടെ നീളം കുറയ്ക്കുക മാത്രമല്ല, മുടിയുടെ സൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 01:12 PM IST
  • മുടിക്ക് പോഷണവും ഈർപ്പവും നൽകാൻ ഹോട്ട് ഓയിൽ മസാജിനേക്കാൾ മികച്ചതായി ഒന്നുമില്ല
  • ഇത് മുടിയുടെ അറ്റം പിളരുന്നത് നീക്കം ചെയ്യുക മാത്രമല്ല, മുടിയുടെ ഈർപ്പം നിലനിർത്തുകയും മുടിയെ തിളക്കമുള്ളതും ആരോഗ്യമുള്ളതും മനോഹരവുമാക്കുകയും ചെയ്യുന്നു
Hair split ends: മുടിയുടെ അറ്റം പിളരുന്നോ? വിഷമിക്കേണ്ട... വീട്ടിൽ തന്നെയുണ്ട് പരിഹാരം

മുടിയുടെ അറ്റം പിളരുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുടിയുടെ പുറം സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലമാണ് അറ്റം പിളരുന്നത്. ഇതുമൂലം, മുടി നിർജീവവും പരുക്കനും ആയി മാറുന്നു. ഇത് മുടിയുടെ നീളം കുറയ്ക്കുക മാത്രമല്ല, മുടിയുടെ സൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, പിളർന്ന മുടി മുറിക്കാനോ ട്രിം ചെയ്യാനോ ആണ് പലരും നിർദേശിക്കുക. മുടി മുറിക്കാതെ വീട്ടിൽ വച്ചുതന്നെ മുടിയുടെ അറ്റം പിളരുന്നതിനുള്ള പരിഹാരങ്ങൾ കാണാം.

മുടിയുടെ അറ്റം പിളരാതെ സംരക്ഷിക്കാനുള്ള ചില വഴികൾ ഇതാ:

മുട്ട മാസ്ക്: മുടിക്ക് ആവശ്യമായ ഫാറ്റി ആസിഡുകളുടെയും പ്രോട്ടീനുകളുടെയും പ്രധാന ഉറവിടമാണ് മുട്ട. ഇത് മുടിയെ പോഷിപ്പിക്കുക മാത്രമല്ല അതിന്റെ വേരുകളെ ബലപ്പെടുത്തുകയും അറ്റം പിളരുന്ന പ്രശ്‌നം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുട്ട മാസ്ക് ഉണ്ടാക്കാൻ, ഒരു മുട്ടയുടെ വെള്ളക്കരു, ഒരു സ്പൂൺ തൈര്, അര നാരങ്ങയുടെ നീര് എന്നിവ എടുത്ത് മുടിയിൽ നീളത്തിൽ പുരട്ടുക. 45 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ​ഗുണം ചെയ്യും.

ഹോട്ട് ഓയിൽ മസാജ്: മുടിക്ക് പോഷണവും ഈർപ്പവും നൽകാൻ ഹോട്ട് ഓയിൽ മസാജിനേക്കാൾ മികച്ചതായി ഒന്നുമില്ല. ഇത് മുടിയുടെ അറ്റം പിളരുന്നത് നീക്കം ചെയ്യുക മാത്രമല്ല, മുടിയുടെ ഈർപ്പം നിലനിർത്തുകയും മുടിയെ തിളക്കമുള്ളതും ആരോഗ്യമുള്ളതും മനോഹരവുമാക്കുകയും ചെയ്യുന്നു. മുടിയിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് മുടിയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായിക്കുന്നു. വീട്ടിൽ എണ്ണ ചൂടാക്കി ചെറുചൂടോടെ മുടിയിൽ നന്നായി മസാജ് ചെയ്യുക. അതിനുശേഷം നിങ്ങളുടെ മുടി ഒരു ടവ്വലിൽ പൊതിഞ്ഞ് അൽപനേരത്തിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയുക.

ബനാന മാസ്ക്: വാഴപ്പഴം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിലും മുൻപന്തിയിലാണ്. പഴുത്ത ഏത്തപ്പഴം മിക്സിയിൽ നന്നായി അരച്ച് അതിൽ കുറച്ച് ആവണക്കെണ്ണയും രണ്ട് ടീസ്പൂൺ പാലും കുറച്ച് തേനും ചേർക്കുക. ഈ മാസ്ക് ആഴ്ചയിൽ ഒരിക്കൽ അരമണിക്കൂറോളം നേരം മുടിയിൽ പുരട്ടി ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ ഹെയർ പായ്ക്ക് പിളർന്ന അറ്റങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ്.

തേനും തൈരും: മുടിക്ക് ഈർപ്പം നൽകാനും മുടിയുടെ അറ്റം പിളരുന്ന പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാനും തേനും തൈരും ചേർത്ത മിശ്രിതം പുരട്ടുക. ആഴ്ചയിൽ രണ്ടുതവണ ഈ മിശ്രിതം നിങ്ങളുടെ മുടിയിൽ പുരട്ടുക. തേൻ മുടിക്ക് ഈർപ്പം നൽകുമ്പോൾ, തൈര് മുടിയെ ആരോഗ്യമുള്ളതാക്കുകയും അവയ്ക്ക് തിളക്കം നൽകുകയും ചെയ്യുന്നു.

പപ്പായ ഹെയർ മാസ്ക്: പപ്പായ മുടിക്ക് വളരെ ​ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ? പ്രോട്ടീനുകളാലും അമിനോ ആസിഡുകളാലും സമ്പന്നമായ പപ്പായ നിങ്ങളുടെ മുടിയെ വേരുകളിൽ നിന്ന് ശക്തമാക്കാൻ സഹായിക്കുന്നു. അതിനായി ഒരു പപ്പായയുടെ പൾപ്പ് എടുത്ത് നന്നായി കുഴച്ചെടുക്കുക. ഇനി അതിലേക്ക് അരക്കപ്പ് തൈര് ചേർത്ത് ഒരു പാക്ക് തയ്യാറാക്കുക. ഈ പാക്ക് മുടിയിൽ പുരട്ടി 45 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ പാക്ക് മുടിയിൽ പുരട്ടിയതിന് ശേഷം മുടി നന്നായി ഷാംപൂ ചെയ്യുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ അറ്റം പിളരുന്ന പ്രശ്‌നത്തിൽ നിന്ന് പെട്ടെന്ന് തന്നെ രക്ഷ നേടാം.

ഉലുവ: ഉലുവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിനും മുടി കറുപ്പിക്കുന്നതിനും താരൻ അകറ്റുന്നതിനും അറ്റം പിളരുന്നതിനും ഉലുവ സഹായിക്കുന്നു. ഉലുവ ഉപയോ​ഗിക്കുന്നത് മുടിയെ കട്ടിയുള്ളതും ആരോഗ്യകരവും ശക്തവുമാക്കുന്നു. ഇതിനായി നാല് ടേബിൾസ്പൂൺ തൈരിൽ മൂന്ന് ടേബിൾസ്പൂൺ ഉലുവ പൊടി ചേർത്ത് അരമണിക്കൂർ വയ്ക്കുക. ഇനി ഈ മിശ്രിതം മുടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം ഷാംപൂ ചെയ്യുക. ഇത് മുടിയുടെ വരൾച്ച നീക്കുകയും മുടിയെ മൃദുവാക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News