Dark Chocolate കഴിക്കുന്നത് energy വർധിപ്പിക്കും, ഇതിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാം..

Dark Chocolate Benefits: ശരീരഭാരം വർദ്ധിക്കുമോ എന്ന ഭയം കൊണ്ട് പലരും ആഗ്രഹമുണ്ടെങ്കിലും ചോക്ലേറ്റ് കഴിക്കാറില്ല. ഇനി നിങ്ങളും ഇതുപോലെയാണ് ചിന്തിക്കുന്നതെങ്കിൽ ഈ ചിന്ത മാറ്റണം.  ഇനി നിങ്ങൾ കഴിക്കാനെടുക്കുന്ന ചോക്ലേറ്റിന്റെ അളവ് കുറവാണെങ്കിൽ ഒരിക്കലും നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കുകയില്ല.  പകരം ഇത് നിങ്ങളുടെ ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും.    

Written by - Ajitha Kumari | Last Updated : May 21, 2021, 06:14 PM IST
  • ഡാർക്ക് ചോക്ലേറ്റിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്
  • ചോക്ലേറ്റ് കഴിക്കുന്നത് നമ്മുടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നു
  • സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പ്രത്യേക ഗുണങ്ങൾ ഡാർക്ക് ചോക്ലേറ്റിലുണ്ട്
Dark Chocolate കഴിക്കുന്നത് energy വർധിപ്പിക്കും, ഇതിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാം..

Dark Chocolate Benefits: ചോക്ലേറ്റിന്റെ പേര് കേട്ടാൽ തന്നെ എല്ലാവരുടെയും വായിൽ വെള്ളമൂറാൻ തുടങ്ങും അല്ലേ. ചോക്ലേറ്റ് കഴിക്കുന്നത് സാധാരണയായി എല്ലാവർക്കും ഇഷ്ടമാണ്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്.   നിങ്ങൾക്ക് അറിയാമോ ചോക്ലേറ്റ് നല്ല രുചിയുള്ളതിന് ഒപ്പം ആരോഗ്യടത്തിനും നല്ലതാണ് എന്ന കാര്യം. ഹൃദയം മുതൽ ശരീരഭാരം കുറയ്ക്കുന്നതുവരെ എല്ലായിടത്തും ഇതിന്റെ ഫലം കാണപ്പെടുന്നു.

ആന്റിഓക്‌സിഡന്റുകൾക്കൊപ്പം നിരവധി അവശ്യ ഘടകങ്ങളും കാണപ്പെടുന്നു

ശരീരഭാരം വർദ്ധിക്കുമോ എന്ന ഭയം കൊണ്ട് പലരും ആഗ്രഹമുണ്ടെങ്കിലും ചോക്ലേറ്റ് കഴിക്കാറില്ല. ഇനി നിങ്ങളും ഇതുപോലെയാണ് ചിന്തിക്കുന്നതെങ്കിൽ ഈ ചിന്ത മാറ്റണം.  ഇനി നിങ്ങൾ കഴിക്കാനെടുക്കുന്ന ചോക്ലേറ്റിന്റെ അളവ് കുറവാണെങ്കിൽ ഒരിക്കലും നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കുകയില്ല.  പകരം ഇത് നിങ്ങളുടെ ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും.

Also Read: ഉറങ്ങുന്നതിനുമുമ്പ് തലയിണയ്ക്കടിയിൽ വെളുത്തുള്ളി അല്ലികൾ വയ്ക്കുക! ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും.. 

ഡാർക്ക് ചോക്ലേറ്റിലിൽ ആന്റിഓക്‌സിഡന്റുകൾക്കൊപ്പം പലതരം അവശ്യ ഘടകങ്ങളും ഉൾപ്പെടുന്നു.  അത് നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണുള്ളതെന്ന് നമുക്ക് നോക്കാം..

മുഖത്തെ ചുളിവുകൾ നീക്കം ചെയ്യുക

ചോക്ലേറ്റിൽ കാണപ്പെടുന്ന ഫ്ലവനോൾ ഒരു മികച്ച anti-edger ആയി പ്രവർത്തിക്കുന്നു. ഇത് നമ്മുടെ പ്രായക്കൂടുതൽ അറിയുന്ന ലക്ഷണങ്ങൾ വരുന്നത് അതായത് മുഖത്തെ ചുളിവുകൾ അത്തരം കാര്യങ്ങൾ വരാതിരിക്കാൻ സഹായിക്കും.  ഇത് ചർമ്മത്തെ ചെറുപ്പമായി വയ്ക്കാൻ സഹായിക്കുന്നു.  

ഇപ്പോൾ ഫേഷ്യലുകൾ, വാക്സിംഗ്, പായ്ക്കുകൾ, ചോക്ലേറ്റ് ബാത്ത് എന്നിവയുമുണ്ട്.  ചോക്ലേറ്റിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ചർമ്മത്തിന്റെ പുതുമ നിലനിർത്താൻ സഹായിക്കുന്നു. ഇനി നിങ്ങൾ ചോക്ലേറ്റ് കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ചുളിവുകളുണ്ടാകുമെന്ന ടെൻഷൻ നിങ്ങൾക്ക് വേണ്ട.   

Also Read: LPG Discount: 809 രൂപയുടെ ഗാർഹിക സിലിണ്ടർ നിങ്ങൾക്ക് ലഭിക്കുന്നു വെറും 9 രൂപയ്ക്ക്, ഓഫർ മെയ് 31 വരെ മാത്രം 

ശരീരഭാരം കുറയ്ക്കാൻ എളുപ്പമാണ്

പതിവായി ചോക്ലേറ്റ് കഴിക്കുന്ന മുതിർന്നവർക്ക് ചോക്ലേറ്റ് കഴിക്കാത്തവരേക്കാൾ ബോഡി മാസ് സൂചിക കുറവാണെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

പുരുഷന്മാർക്ക് ലൈംഗിക ശേഷി വർദ്ധിപ്പിക്കും

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പുരുഷന്മാരുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങളും അവകാശപ്പെടുന്നുണ്ട്. കിടപ്പുമുറിയിൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിയും. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. രക്തചംക്രമണം സ്വകാര്യ ഭാഗങ്ങളിലെ ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നു.

വിഷാദം അകറ്റുക

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ വിഷാദം മറികടക്കും. അതിൽ കാണപ്പെടുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നു, ഇത് സമ്മർദ്ദം കുറയ്ക്കുന്നു. ചോക്ലേറ്റിൽ സെറോടോണിൻ ഉള്ളതിനാൽ ഇത് നമ്മുടെ തലച്ചോറിനെ പുതുമയോടെ നിലനിർത്തുകയും സമ്മർദ്ദവും വിഷാദവും ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പ്രത്യേക ഗുണഗണങ്ങൾ ഡാർക്ക് ചോക്ലേറ്റിലുണ്ട്.

Also Read: SBI New Timing: സേവനങ്ങളിൽ മാറ്റം വരുത്തി SBI, പരിശോധിക്കുക 

കൊഴുപ്പ് കുറവാണ്

ചോക്ലേറ്റിൽ കാണപ്പെടുന്ന കൊക്കോപ്പൊടി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ കഴിക്കുന്ന സമയത്ത് നമ്മൾ ശ്രേദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്  ചോക്ലേറ്റിന്റെ അളവിന് കുറയ്ക്കണം ഒപ്പം അതിൽ 60% കൊക്കോ അടങ്ങിയിരിക്കണം എന്നത്.  

കൊളസ്ട്രോൾ കുറയ്ക്കുക

ചോക്ലേറ്റ് കുറച്ച് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

ചുമയുള്ളപ്പോഴും ഉപയോഗപ്രദമാണ്

ചുമയുള്ളപ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വയറിളക്കം ഉണ്ടെങ്കിലും ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.

Also Read: Mohini Ekadashi 2021: ആഗ്രഹ സാഫല്യത്തിന് മോഹിനി ഏകാദശി വ്രതം ഉത്തമം 

 

ഹൃദയത്തിന് ഗുണം

ചോക്ലേറ്റ് കഴിക്കുന്നത് നമ്മുടെ രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഡാർക്ക് ചോക്ലേറ്റ് ഹൃദയാഘാത സാധ്യത 50% ഉം മറ്റ് രോഗം 10% ഉം കുറയ്ക്കുന്നു, അതിനാൽ പരിമിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ദോഷം വരുത്തുന്നില്ല.

കൊക്കോ മരത്തിന്റെ ചില ഭാഗങ്ങളിൽ നിന്നാണ് ചോക്ലേറ്റുകൾ നിർമ്മിക്കുന്നത് ഇതിനെ ലാറ്റിൻ ഭാഷയിൽ 'തിയോബ്രാമ കൊക്കോ' എന്നറിയപ്പെടുന്നു. ഇത് ഗ്രീക്ക് പദമായ 'തിയോ' യിൽ നിന്നും എടുത്തതാണ് അതിന്റെ അർത്ഥം ദൈവം എന്നും 'ബ്രോസി' എന്നുപറഞ്ഞാൽ ആഹാരം എന്നുമാണ്.  അതായത് ചുരുക്കത്തിൽ പറഞ്ഞാൽ  'ദേവന്മാരുടെ ഭക്ഷണം' എന്നാണ് ഇതിന്റെ അർത്ഥം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News