Home Remedies: ഉറക്കം കെടുത്തുന്ന കൊതുകുകളെ ഓടിക്കാന്‍ ഇതാ അടുക്കളയില്‍ നിന്നും ചില നുറുങ്ങുകള്‍

വേനല്‍കാലമെത്തി, ചൂട്  കൂടിയതോടെ കൊതുകുകളുടെ എണ്ണവും പെരുകുകയാണ്...  ഒപ്പം കൊതുക് പരത്തുന്ന രോഗങ്ങളും അനവധി... 

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 09:45 PM IST
  • വെളുത്തുള്ളി ഉപയോഗിച്ച് കൊതുകിനെ തുരത്താം
Home Remedies: ഉറക്കം കെടുത്തുന്ന കൊതുകുകളെ ഓടിക്കാന്‍ ഇതാ അടുക്കളയില്‍ നിന്നും  ചില നുറുങ്ങുകള്‍

Home Remedies: വേനല്‍കാലമെത്തി, ചൂട്  കൂടിയതോടെ കൊതുകുകളുടെ എണ്ണവും പെരുകുകയാണ്...  ഒപ്പം കൊതുക് പരത്തുന്ന രോഗങ്ങളും അനവധി... 

ഈ സാഹചര്യത്തില്‍  കൊതുകിനെ തുരത്താന്‍  സാധ്യമായതെല്ലാം  ആളുകള്‍ ചെയ്യുന്നുണ്ട്.  സ്പ്രേ അടിച്ചും കൊതുക് തിരി കത്തിച്ചും കൊതുകിനെ പായിക്കാനാണ് ശ്രമം. എന്നാല്‍ ഇത്തരം സാധനങ്ങള്‍ ഒരു പരിധി വരെ നമുക്കും ദോഷകരമാണ്. ഈ സാഹചര്യത്തില്‍ കൊതുകിനെ തുരത്താനുള്ള അടുക്കള നുറുങ്ങുകള്‍ ആണ് ആളുകള്‍ തിരയുന്നത്. 

Aldo Read:  Muscle Pain After Workout: വർക്കൗട്ട് ചെയ്തിട്ടും ശരീര വേദനയില്ലേ? കാര്യമാക്കേണ്ട

കൊതുകുകളെ അകറ്റാനുള്ള ചില അടുക്കള നുറുങ്ങുകള്‍ അറിയാം

1. വെളുത്തുള്ളി ഉപയോഗിച്ച് കൊതുകിനെ തുരത്താം. അതിനായി,  ഏതാനും വെളുത്തുള്ളി ഒരു ഗ്ലാസ് വെള്ളത്തിൽ  ഇട്ട് നന്നായി തിളപ്പിക്കുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക.  ഈ  മിശ്രിതം ഉപയോഗിച്ച്  സമീപത്തുള്ള കൊതുകുകളെ  തുരത്താം.

2.   കർപ്പൂരം ഉപയോഗിച്ച് കൊതുകുകളെ പായിക്കാം.  കൊതുകുകൾ നിങ്ങളെ കൂടുതൽ ശല്യപ്പെടുത്തുന്നുവെങ്കിൽ കർപ്പൂരം കത്തിച്ച് 15-20 മിനിറ്റ് മുറിയിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ കൊതുകുകൾ പെട്ടെന്ന് ഓടിപ്പോകും.

3.  സോയാബീൻ ഓയിൽ ഉപയോഗിച്ചും കൊതുകുശല്യം മറികടക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് സോയാബീൻ ഓയിൽ ദേഹത്ത് പുരട്ടുക. കൊതുക് കടിയ്ക്കില്ല.  

4. കൊതുകിനെ അകറ്റാന്‍ വേപ്പെണ്ണ ഉപയോഗിക്കാം.  വേപ്പെണ്ണ ശരീരത്തില്‍ പുരട്ടിയാല്‍ കൊതുക് കടിയ്ക്കില്ല,  കൊതുകുകളുടെ ശല്യവും മറികടക്കാം. 

5.  പുതിനയില ഉപയോഗിച്ചും കൊതുകുശല്യം മറികടക്കാം. കൊതുകുകൾ ഉള്ള സ്ഥലങ്ങളിൽ പുതിനയില എണ്ണ തളിക്കുക. ഇങ്ങനെ ചെയ്‌താൽ കൊതുക് ശല്യം മറികടക്കാം.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക  

 

Trending News