Dry Cough: വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ നിങ്ങളുടെ തൊണ്ട നിങ്ങൾക്ക് സംരക്ഷിക്കാം

 തൊണ്ടയിലെ വീക്കം അടക്കമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിനുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 10, 2023, 05:54 PM IST
  • മഞ്ഞൾ വരണ്ട ചുമയെ ഫലപ്രദമായി നേരിടുന്ന ഒന്നാണ്
  • ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് ഇഞ്ചി കഴിയ്ക്കാം
  • ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള തേൻ നിങ്ങളുടെ തൊണ്ടയെ പൊതിഞ്ഞാണ് സംരക്ഷിക്കുന്നത്
Dry Cough:  വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ നിങ്ങളുടെ തൊണ്ട നിങ്ങൾക്ക് സംരക്ഷിക്കാം

കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ് വരണ്ട ചുമ. ഇത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കും. ഇതിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഒരു കൂട്ടം മരുന്നുകൾ ലഭ്യമാണ്. ചില അടുക്കള ചേരുവകൾ വഴി വരണ്ട ചുമയെ ഒരു പരിധി വരെ നിങ്ങൾക്ക് തന്നെ നിയന്ത്രിക്കാം.

തേൻ

ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള തേൻ നിങ്ങളുടെ തൊണ്ടയെ പൊതിഞ്ഞാണ് സംരക്ഷിക്കുന്നത്. ഇത് നിങ്ങളുടെ ബുദ്ധിമുട്ടിൽ നിന്ന് ആശ്വാസം നൽകും. ആർക്കൈവ്‌സ് ഓഫ് പീഡിയാട്രിക്‌സ് ആൻഡ് അഡോളസന്റ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്. ചുമയെ നിയന്ത്രിക്കുന്നതിൽ തേൻ കൂടുതൽ ഫലപ്രദമാണ്. തൊണ്ടയിലെ വീക്കം അടക്കമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിനുണ്ട്. നിങ്ങളുടെ തൊണ്ടവേദന ശമിപ്പിക്കുന്നത് ഇങ്ങനെയാണ്. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ ചേർത്ത് തേൻ കഴിക്കാം.

മഞ്ഞൾ

മഞ്ഞൾ വരണ്ട ചുമയെ ഫലപ്രദമായി നേരിടുന്ന ഒന്നാണ്. ഇതിൻറെ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അവസ്ഥകളിൽ നിന്നും ആശ്വാസം നൽകും കുരുമുളകിനൊപ്പം മഞ്ഞളും നന്നായി ആഗിരണം ചെയ്യപ്പെടും.

ഇഞ്ചി

ഈ അടുക്കള ചേരുവ വളരെക്കാലമായി ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, അത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ ഫലപ്രദമായി നേരിടാൻ സഹായിക്കുകയും ചെയ്യുന്നു, ഇഞ്ചി ദിവസവും കഴിക്കുന്നത് വേദനയിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം നൽകും. ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത്  ഇഞ്ചി കഴിയ്ക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News